സൗദി ആഭ്യന്തര മന്ത്രി ഖത്തറിൽ
text_fieldsശനിയാഴ്ച രാത്രി ദോഹയിലെത്തിയ സൗദി ആഭ്യന്തരമന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് അൽ സൗദിനെ വിമാനത്താവളത്തിൽ ഖത്തർ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുൽ അസീസ് ആൽഥാനി സ്വീകരിക്കുന്നു
ദോഹ: ഔദ്യോഗിക സന്ദർശനത്തിനായി സൗദി അറേബ്യ ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നാഇഫ് ബിൻ അബ്ദുൽ അസീസ് അൽ സൗദ് ശനിയാഴ്ച രാത്രി ഖത്തറിലെത്തി. വിമാനത്താവളത്തിൽ ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി ശൈഖ് ഖാലിദ് ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ നേതൃത്വത്തിലുള്ള മന്ത്രിതലസംഘം അദ്ദേഹത്തെ സ്വീകരിച്ചു.
ഖത്തറിലെ സൗദി അംബാസഡർ പ്രിൻസ് മൻസൂർ ബിൻ ഖാലിദ് ബിൻ അബ്ദുല്ല അൽ ഫർഹാൻ അൽ സൗദും വിമാനത്താവളത്തിലുണ്ടായിരുന്നു. ഉന്നതതല സംഘത്തിനൊപ്പമാണ് സൗദി ആഭ്യന്തരമന്ത്രിയുടെ ഖത്തർ സന്ദർശനം.

