ഖത്തർ പ്രധാനമന്ത്രിയെ ഫോണിൽ അനുശോചനം അറിയിച്ച് സൗദി പ്രതിരോധ മന്ത്രി
text_fieldsസൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ
റിയാദ്: അന്തരിച്ച ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണത്തിൽ ഖത്തർ പ്രധാനമന്ത്രിയെ ടെലിഫോണിൽ വിളിച്ച് അനുശോചനം അറിയിച്ച് സൗദി പ്രതിരോധ മന്ത്രി. സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് ആണ് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽഥാനിയെ ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തിയത്.
ഫോൺ സംഭാഷണത്തിനിടെ, അന്തരിച്ച ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ വിയോഗത്തിൽ ഖത്തർ പ്രധാനമന്ത്രിക്കും കുടുംബത്തിനും ഉണ്ടായ ദുഃഖത്തിൽ സൗദി പ്രതിരോധ മന്ത്രി പങ്കുചേരുന്നതായി അറിയിച്ചു. പരേതെൻറ ആത്മാവിന് സർവശക്തനായ അല്ലാഹു വിപുലമായ കാരുണ്യവും പാപമോചനവും നൽകി അനുഗ്രഹിക്കട്ടെയെന്നും സ്വർഗലോകത്ത് ഉചിതമായ സ്ഥാനം നൽകി അനുഗ്രഹിക്കട്ടെയെന്നും അദ്ദേഹം പ്രാർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

