സൗദി ഇന്ന് ലെബനാനെതിരെ
text_fieldsഏഷ്യൻ കപ്പിനൊരുങ്ങിയ ദോഹയിലെ വെസ്റ്റ് ബേയിലെ കെട്ടിടങ്ങൾ ഭാഗ്യമുദ്രകളാൽ
അലങ്കരിച്ചിരിക്കുന്നു.
ദോഹ: ഏഷ്യൻ കപ്പിന് പടപ്പുറപ്പാടുമായി ഖത്തറിലെത്തിയ സൗദി അറേബ്യക്ക് ഇന്ന് ആദ്യ സന്നാഹ മത്സരം. നാലു ദിവസം മുമ്പ് ദോഹയിൽ വിമാനമിറങ്ങിയ ടീം തങ്ങളുടെ തയാറെടുപ്പ് അങ്കത്തിൽ വ്യാഴാഴ്ച ലെബനാനെ നേരിടും. അൽ ഗറാഫ ക്ലബിന്റെ ഥാനി ബിൻ ജാസിം സ്റ്റേഡിയത്തിലാണ് കളി. ഗ്രൂപ് ‘എ’യിൽ ഉദ്ഘാടന മത്സരത്തിൽ ഖത്തറിനെ ലെബനാൻ നേരിടും. ചൊവ്വാഴ്ചയാണ് ടീം ഖത്തറിലെത്തിയത്.
കോച്ച് റോബർട്ടോ മാൻസീനിക്കു കീഴിൽ സീലൈൻ റിസോർട്ടിൽ താമസവും പരിശീലനവുമായി ഒരുങ്ങുന്ന സൗദി, കിരീട പ്രതീക്ഷയിൽ മുൻനിരയിലാണ്. ജനുവരി ഒമ്പതിന് ഫലസ്തീനെയും, 10ന് ഹോങ്കോങ്ങിനെയും നേരിട്ട ശേഷമാണ് സൗദി ടൂർണമെന്റിലെ ആദ്യ അങ്കത്തിന് ബൂട്ടുകെട്ടുന്നത്. 16ന് ഒമാനാണ് ആദ്യ എതിരാളി.

