ഗുരുവായൂർ സ്വദേശി ഖത്തറിൽ നിര്യാതനായി
text_fieldsദോഹ: നാലു പതിറ്റാണ്ടിലേറെ ഖത്തറിൽ പ്രവാസിയും സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യവുമായിരുന്ന ഗുരുവായൂര്‍ സ്വദേശി ശശിധരന്‍ പൊന്നാരമ്പില്‍ (64) അന്തരിച്ചു. ഖത്തറിലെ വസതിയിലായിരുന്നു അന്ത്യം.
സാംസ്കാരിക സംഘടനയായ സമന്വയയുടെ സ്ഥാപകാംഗവും മുന്‍ പ്രസിഡന്റും ആയിരുന്നു. ഭാര്യ: സുമ ശശിധരന്‍. മക്കള്‍: ദീപക് ശശിധരന്‍, ആതിര ശശിധരന്‍. മരുമക്കള്‍: ശില്‍പ ദീപക്, നിഥിന്‍. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഞായറാഴ്ചയോടെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് ശശിധരൻ ഖത്തറിലേക്ക് എത്തുന്നത്. ഉരീദുവിൽ ഉദ്യോഗസ്ഥാനായിരിക്കെ മൂന്നു വർഷം മുമ്പാണ് വിരമിക്കുന്നത്. തുടർന്നും ഖത്തറിൽ തന്നെ തുടരുകയായിരുന്നു. പ്രവാസത്തിന്‍റെ ആദ്യ കാലങ്ങളിൽ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ ഒട്ടേറെ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകിയിരുന്നു. ശശിധരന്‍ പൊന്നാരമ്പിലിന്റെ നിര്യാണത്തിൽ ഖത്തറിലെ വിവിധ ഇന്ത്യന്‍ പ്രവാസി സംഘടനകൾ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

