സർഗോത്സവം വിജയികളെ ആദരിച്ചു
text_fieldsതനിമ സർഗോത്സവത്തിൽ വിവിധ വിഭാഗങ്ങളിൽ വിജയികളായവർ സംഘാടകർക്കും അതിഥികൾക്കുമൊപ്പം
ദോഹ: സർഗോത്സവം 2022 എന്ന തലക്കെട്ടിൽ തനിമ റയ്യാൻ സോൺ നടത്തിയ ഇന്റർ യൂനിറ്റ് മത്സരങ്ങളിൽ വിജയികളായവരെ ആദരിച്ചു. അൽ സദ്ദ് യൂനിറ്റ് ഒന്നാം സ്ഥാനവും, ഐൻ ഖാലിദ് മോർണിങ്, ഐൻ ഖാലിദ് ഈവനിങ് യൂനിറ്റുകൾ യഥാക്രമം രണ്ടും, മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. വ്യക്തിഗത ചാമ്പ്യനായി മൈദർ യൂനിറ്റിലെ അഷറഫ് ആയാത്തുപറമ്പിൽ തെരഞ്ഞെടുക്കപ്പെട്ടു. ഖുർആൻ പാരായണം, നിമിഷ പ്രസംഗം, സ്റ്റാൻഡ് അപ്പ് കോമഡി, ഏകാംഗ നാടകം, ഇസ്ലാമിക ഗാനം, കവിതാലാപനം, ഡിബേറ്റ്, സംഘഗാനം, സ്കിറ്റ് എന്നീ ഇനങ്ങളിലായിരുന്നു മത്സരങ്ങൾ.
സി.ഐ.സി. റയ്യാൻ സോണൽ ആസ്ഥാനത്തു വെച്ച് നടന്ന ചടങ്ങിൽ തനിമ ഖത്തർ ഡയറക്ടർ അബ്ദുൽ ജലീൽ ആർ.എസ്. സി.ഐ.സി.റയ്യാൻ സോണൽ ഭാരവാഹികളായ അബ്ദുൽ ജലീൽ എം.എം, ഹാരിസ് കെ, ഹുസൈൻ കടന്നമണ്ണ, സിദ്ദിഖ് വേങ്ങര, താഹിർ ടി.കെ, സുഹൈൽ ശാന്തപുരം എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. തനിമ റയ്യാൻ സോണൽ ഡയറക്ടർ മുഹമ്മദ് റഫീഖ് തങ്ങൾ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

