മദീന ഖലീഫ അൽ മദ്രസത്തുൽ ഇസ്‌ലാമിയ്യയിൽ 'സർഗവേദി 2026' അരങ്ങേറി; ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾ
text_fieldsഅൽ മദ്രസത്തുൽ ഇസ്‌ലാമിയ മദീന ഖലീഫ 'സർഗ്ഗവേദി 2026' സി.ഐ.സി എ ജുക്കേഷൻ ബോർഡ് ഡയറക്ടർ ഡോ.അലിഫ് ഷുകൂർ ഉൽഘാടനം ചെയ്യുന്നു
ദോഹ: അൽ മദ്റസത്തുൽ ഇസ്‌ലാമിയ്യ മദീന ഖലീഫയിലെ വിദ്യാർഥികളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കുന്നതിനും വളർത്തിയെടുക്കുന്നതിനുമുള്ള “സർഗ്ഗവേദി 2026”ന് തുടക്കമായി.
ബിൻ ഉംറാനിലെ മദ്രസ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അൽ മദ്രസ അൽ ഇസ്‌ലാമിയ്യ ഖത്തർ ഡയറക്ടർ ഡോ. അലിഫ് ഷുക്കൂർ ഉദ്ഘാടനം നിർവഹിച്ചു. പഠനത്തോടൊപ്പം കലാ-സാഹിത്യ-സാംസ്കാരിക-പാഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാർഥികൾ സജീവമായി പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രിൻസിപ്പൽ കെ.എൻ. മുജീബ് അധ്യക്ഷത വഹിച്ചു. ഖുർആനിൽ നിന്ന് എന്ന പരിപാടി ഷഹദ്, ത്വൽഹ എന്നിവർ ചേർന്ന് നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ നൗഫൽ വി.കെ സ്വാഗതവും സലീം ടി.കെ. നന്ദിയും പറഞ്ഞു.
സാംസ്കാരിക സെഷനിൽ നൂറ ഫാത്തിമ, അലാ സൈനബ്, നുഹ മെഹ്‌റീൻ, വഹ്ദാൻ, ആയിശ സോഹൽ, നജാ നബീൽ, ആയിഷ അഹമ്മദ്, ഫൈഹാ ഫാത്തിമ, ആയിഷ നജാ, ഇൽഹാം ഹബീബ്, ഖൻസാ, നൈലാ മുനീർ, ബിലാൽ മുഹമ്മദ്, നബ്ഹ മുജീബ്, ആയിഷ ലീൻ, തൗഫീഖ്, ഇഖ്റ തുടങ്ങിയവർ ഗാനം, പ്രസംഗം, സംഘഗാനം, കഥാപ്രസംഗം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ചു. ഹയാ മാറിയം ആങ്കറിങ് ചെയ്തു.
മദ്രസ അധ്യാപകരായ ഹബീബുറഹ്മാൻ, ഷിബിലി, അബ്ദുസ്സമദ് മുനീഫ ടീചർ, തസ്‌നി ടീച്ചർ, ഷഹിജ ടീച്ചർ, സലിജ ടീച്ചർ, കമറുന്നിസ ടീച്ചർ, ഫൗസിയ ടീച്ചർ ജാസ്മിൻ ടീച്ചർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കാനുള്ള പ്രതിമാസ വേദിയാണ് 'സർഗ്ഗ വേദി' 2026.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

