സപ്തോത്സവം ഫുട്ബാളിൽ കുമ്പള ജേതാക്കൾ
text_fieldsകെ.എം.സി.സി ഖത്തർ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ‘സപ്തോത്സവം’ ഫുട്ബാളിൽ ജേതാക്കളായ കുമ്പള പഞ്ചായത്തിന് എസ്.എ.എം ബഷീർ ട്രോഫി സമ്മാനിക്കുന്നു
ദോഹ: കെ.എം.സി.സി ഖത്തർ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സപ്തോത്സവം 2023ന്റെ ഭാഗമായി നടന്ന ഫുട്ബാൾ ടൂർണമെന്റിൽ കുമ്പള പഞ്ചായത്ത് ജേതാക്കളായി. മംഗൽപാടി പഞ്ചായത്ത് റണ്ണേഴ്സ് അപ്പായി. ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോൾ നേടിയാണ് കുമ്പള പഞ്ചായത്ത് ചാമ്പ്യന്മാരായത്.
സംസ്ഥാന പ്രസിഡന്റ് എസ്.എ.എം ബഷീറും മണ്ഡലം സെക്രട്ടറി നാസർ ഗ്രീൻലാന്റും ട്രോഫികൾ സമ്മാനിച്ചു. സർഫു ഗോൾഡൻ ബൂട്ടിന് അർഹനായി. ബെസ്റ്റ് ഗോൾ കീപ്പർ അവാർഡ് രിഫായ് കളത്തൂർ സ്വന്തമാക്കി. നൗഫൽ മൊഗ്രാൽ ആണ് ടൂർണമെന്റിലെ മികച്ച താരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

