Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തർ വോളിബാൾ ടീമിൽ തിളങ്ങി ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി

text_fields
bookmark_border
ഖത്തർ വോളിബാൾ ടീമിൽ തിളങ്ങി ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി
cancel
camera_alt

അ​ന്താ​രാ​ഷ്ട്ര വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ഖ​ത്ത​റിന് വേ​ണ്ടി മ​ത്സ​രി​ച്ച ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി ദാ​ന സാ​ബി​റി​നെ സ്കൂ​ൾ ഭാ​ര​വാ​ഹി​ക​ൾ അ​നു​മോ​ദിക്കുന്നു 

ദോഹ: അന്താരാഷ്ട്ര വോളിബാൾ മത്സരങ്ങളിൽ ഖത്തർ ദേശീയ ടീമിനെ പ്രതിനിധീകരിച്ച് മിന്നുന്ന പ്രകടനവുമായി ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി ദാന സാബിർ ഫറാഗ്. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയായ ദാന സെറ്റർ പൊസിഷനിലാണ് ഖത്തർ ദേശീയ ടീമിനായി കളത്തിലിറങ്ങിയത്.

തുടർച്ചയായി രണ്ട് അന്താരാഷ്ട്ര ടൂർണമെന്റുകളിലാണ് ദാന ഖത്തറിനായി മത്സരിച്ചത്. സെപ്റ്റംബർ ഒന്നു മുതൽ എട്ടു വരെ ജോർഡാനിൽ നടന്ന വെസ്റ്റ് ഏഷ്യൻ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിലാണ് ദാന ആദ്യമായി ഖത്തറിനുവേണ്ടി കളത്തിലിറങ്ങിയത്. ലെബനൻ, ജോർഡാൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങൾക്കെതിരെ ഖത്തർ ടൂർണമെന്റിൽ മത്സരിച്ചു. തുടർന്ന് ജപ്പാനിലെ ഐച്ചി -നാഗോയയിൽ നടന്ന 20ാമത് ഏഷ്യൻ ഗെയിംസിലും ഖത്തർ ദേശീയ ടീമിൽ ദാന സാബിർ സാന്നിധ്യമറിയിച്ചു. വിയറ്റ്നാം, ദക്ഷിണ കൊറിയ, ഹോങ്കോങ്, ഫിലിപ്പീൻസ്, കിർഗിസ്ഥാൻ എന്നീ രാജ്യങ്ങൾക്കെതിരായ മത്സരങ്ങളിൽ താരം അണിനിരന്നു.

അന്താരാഷ്ട്ര തലത്തിൽ സ്കൂളിനും രാജ്യത്തിനും മികച്ച നേട്ടം കൈവരിച്ച ഡാന സാബർ ഫറാഗിനെ ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ മാനേജ്‌മെന്റും പ്രിൻസിപ്പൽ റഫീഖ് റഹീമും അഭിനന്ദിച്ചു. കായിക രംഗത്തും പഠനത്തിലും ഉന്നതവിജയം കൊതിക്കുന്ന മറ്റ് വിദ്യാർത്ഥികൾക്ക് ഡാനയുടെ ഈ അന്താരാഷ്ട്ര നേട്ടം വലിയ പ്രചോദനമാണെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. ഡാനയുടെ ഭാവി കായിക ജീവിതത്തിന് എല്ലാവിധ ആശംസകളും പ്രിൻസിപ്പലും മാനേജ്‌മെന്റും നേർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Santiniketan Indian School Student ഗല Qatar Volleyball Team
Next Story