അനെക്സ് ടെക്ഫെസ്റ്റ്; ശാന്തിനികേതൻ സ്കൂളിന് ഓവറോൾ കിരീടം
text_fieldsഅനക്സ് ഖത്തർ ടെക്ഫെസ്റ്റിലെ വിജയികൾക്ക്
ദോഹ: പാലക്കാട് എൻ.എസ്.എസ് എൻജിനീയറിങ് കോളജ് പൂർവ വിദ്യാർഥി സംഘടനയായ അനക്സ് ഖത്തർ, ടെക്ഫെസ്റ്റ് എന്ന പേരിൽ സ്കൂൾ കുട്ടികൾക്കായി ക്വിസും മത്സരാടിസ്ഥാനത്തിൽ ശാസ്ത്ര പ്രദർശനങ്ങളും, ടെക്നിക്കൽ സെമിനാറും സംഘടിപ്പിച്ചു. ഖത്തറിലുള്ള വിവിധ സ്കൂളുകളിൽ നിന്നുള്ള നൂറിലധികം വിദ്യാർഥികളെ പങ്കെടുപ്പിച്ച് ബിർള പബ്ലിക് സ്കൂളിലെ ഓഡിറ്റോറിയത്തിൽ വെച്ചാണ് മത്സരങ്ങൾ നടന്നത്. ക്വിസ് മത്സരത്തിൽ ബിർള പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനവും നോബ്ൾ ഇന്റർനാഷനൽ സ്കൂൾ രണ്ടാം സ്ഥാനവും ഡി.പി.എസ് സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എ.ആർ. രഞ്ജിത് ആയിരുന്നു ക്വിസ് മാസ്റ്റർ.
വിദ്യാർഥി സംഘടനകളുടെ സാമൂഹിക പ്രസക്ത വിഷയങ്ങളിലൂന്നി പ്രോജക്ടുകളുടെയും, ടെക്നിക്കൽ സെമിനാർ, സ്റ്റിൽ മോഡൽ, വർക്കിങ് മോഡൽ മത്സരങ്ങളും നടന്നു. ടെക്നിക്കൽ സെമിനാറിൽ ശാന്തി നികേതൻ ഒന്നാം സ്ഥാനവും, നോബിൾ ഇന്റർനാഷനൽ സ്കൂൾ രണ്ടാം സ്ഥാനവും, ഭവൻസ് പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനവും നേടി. എക്കോ ലിവിങ് എന്ന വിഷയത്തിൽ നടന്ന സ്റ്റിൽ മോഡലിൽ ഒലീവ് ഇന്റർനാഷനൽ സ്കൂൾ ഒന്നാമതും ശാന്തി നികേതൻ രണ്ടാം സ്ഥാനവും നോബിൾ ഇന്റർനാഷനൽ സ്കൂൾ മൂന്നാം സ്ഥാനവും നേടി.
പ്രോജക്ട് മത്സരത്തിൽ രാജഗിരി സ്കൂൾ ഒന്നാം സ്ഥാനം നേടി. ശാന്തി നികേതൻ, ഭവൻസ് സ്കൂളുകൾ രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. റോബോട്ടിക്സ് വർക്കിങ് മോഡൽ മത്സരത്തിൽ ഡി.പി.എസ് സ്കൂൾ ഒന്നാം സ്ഥാനം സ്വന്തമാക്കി. ഏറ്റവും കൂടുതൽ സ്ഥാനങ്ങൾ കരസ്ഥമാക്കിയ ശാന്തിനികേതൻ സ്കൂൾ ഓവറോൾ കീരീടവും നേടി.
പരിപാടിയിൽ പ്രധാന അതിഥികളായി എത്തിയ ഫെഡറേഷൻ ഓഫ് ഗ്ലോബൽ എൻജിനീയേഴ്സ് പ്രസിഡന്റ് അഹമ്മദ് ജാസിം അൽ ജോളോ, കഹ്റാമയിലെ വിവിധ വിഭാഗ തലവന്മാരായ അലി ഇബ്രാഹീം കാർബൂൺ, മുഹമ്മദ് ഖാലിദ് അൽ ഷർഷാനി, ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ്, പാലക്കാട് എൻ.എസ്.എസ് എൻജിനീയറിങ് കോളജ് ഗ്ലോബൽ അലുമ്നി പ്രസിഡന്റ് ഡോ. മഹാദേവൻ പിള്ള എന്നിവർ വിജയികൾക്ക് സമ്മാന ദാനം നിർവഹിച്ചു. ടോസ്റ്റ് മാസ്റ്റേഴ്സായ ലോർനാലിന്റ്, അബ്ദുല്ല പൊയിൽ, നജീബ് അബ്ദുൽ ജലീൽ, യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളോജിയിലെ പ്രഫസർമാരായ, ഡോ. മുഹമ്മദ് ഷെയ്ക്ക്, ഡോ. ഫർഹാത് അബ്ബാസ്, ഡോ. അലി ഹസ്സൻ, റാഖിബ് അൻവ്വറുദ്ദീൻ, ഡോ.മുഹമ്മദ് സുബൈർ, ഫൈസാൻ റാഷിദ്, യൂസുഫ് വണ്ണാറത്ത് എന്നിവർ വിവിധ മത്സരയിനങ്ങൾക്ക് വിധി നിർണയം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

