Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right ട്രാൻസ്​ഫർ നടപടികൾ...

 ട്രാൻസ്​ഫർ നടപടികൾ പൂർത്തിയായി: സാൻറി കസോർള ദോഹയിലെത്തി

text_fields
bookmark_border
 ട്രാൻസ്​ഫർ നടപടികൾ പൂർത്തിയായി: സാൻറി കസോർള ദോഹയിലെത്തി
cancel
camera_alt

അൽസദ്ദിനൊപ്പം ചേരാൻ എത്തിയ സ്​പാനിഷ്​ ഫുട്​ബാൾ താരം സാൻറി കസോർളയെ ക്ലബ്​ അധികൃതർ ഹമദ്​ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു

ദോഹ: അൽസദ്ദിൻെറ മുന്നണിപ്പോരാളിയാകാൻ സ്​പാനിഷ്​ മിഡ്​ഫീൽഡർ സാൻറി കസോർള ദോഹയിലെത്തി. സ്​പെയിൻ ഫുട്ബാൾ താരമായ സാൻറി കസോർള ഇനി സാവിക്ക് കീഴിൽ അൽസദ്ദിനായി ബൂട്ടുകെട്ടും. കഴിഞ്ഞയാഴ്​ച അൽസദ്ദ് ക്ലബ് തന്നെയാണ് വിയ്യാറയൽ താരമായിരുന്ന കസോർളയുമായുള്ള കരാർ പുറത്തുവിട്ടത്. ദോഹയിലെത്തിയ അദ്ദേഹത്തെ അൽസദ്ദ്​ അധികൃതർ ഹമദ്​ വിമാനത്താവളത്തിൽ സ്വീകരിച്ചു. 35കാരനായ കസോർള നീണ്ട കാലത്തെ പരിക്കിൽനിന്ന്​ മുക്തനായി കഴിഞ്ഞ സീസണിലാണ് വിയ്യാറയലിനൊപ്പം ഫുട്ബാൾ ലോകത്തേക്ക് തിരികെയെത്തിയത്.

2003–06, 2007–11, 2018–20 കാലയളവുകളിലാണ് കസോർള വിയ്യാറയലിന് കളിച്ചത്. ലാ ലിഗയിൽ വിയ്യാറയലിനായി 11 ഗോളുകളും 10 അസിസ്​റ്റുകളുമായി കളം നിറഞ്ഞ് കളിച്ച കസോർള, ടീമിന് യൂറോപ ലീഗിലേക്ക് യോഗ്യത നേടിക്കൊടുക്കുകയും ചെയ്തു. നേരത്തേ 2012 മുതൽ 2018 വരെ ആഴ്സനൽ താരമായിരുന്നു. 129 മത്സരങ്ങളിൽനിന്ന്​ 25 ഗോൾ നേടിയിട്ടുണ്ട്​. മലാഗ, റിക്രിയേറ്റിവോ ഹ്യുൽവേ ക്ലബുകൾക്ക് വേണ്ടിയും അദ്ദേഹം കളിച്ചിരുന്നു. സാവിക്കൊപ്പം സ്​പെയിൻ ദേശീയ ടീമിൽ കളിച്ച കസോർള അർമാഡകൾക്കുവേണ്ടി 81 തവണ കളത്തിലിറങ്ങിയിട്ടുണ്ട്. നിലവിൽ ദേശീയ ടീം അംഗമാണ് കസോർള. ലാ ലിഗയിൽ ഐബറിനെതിരെയായിരുന്നു വിയ്യാറയൽ ജഴ്സിയിൽ കസോർളയുടെ അവസാന മത്സരം.

മത്സരശേഷം ടീം മികച്ച യാത്രയയപ്പാണ് താരത്തിന് നൽകിയത്. ട്രാൻസ്​ഫർ നടപടികൾ പൂർത്തിയായതോ​െടയാണ്​ കസോർള അൽസദ്ദിനൊപ്പം ചേർന്നത്​.സുഹൃത്ത് കൂടിയായ സാവിക്ക് കീഴിൽ മികച്ച പ്രകടനം നടത്തുകയാണ് ലക്ഷ്യമെന്നും അടുത്ത തട്ടകം ഖത്തറായതിൽ ഏറെ സന്തോഷിക്കുന്നുവെന്നും കസോർള പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story