സംസ്കൃതി വനിതവേദി വനിതദിനാചരണവും മാഗസിൻ പ്രകാശനവും
text_fieldsസംസ്കൃതി വനിതവേദി പുറത്തിറക്കിയ മാഗസിൻ പ്രകാശനം സാബിത്ത് സഹീർ നിർവഹിക്കുന്നു
ദോഹ: സംസ്കൃതി ഖത്തർ വനിതവേദി ആഭിമുഖ്യത്തിൽ വനിതദിനാചരണവും മാഗസിൻ പ്രകാശനവും സംഘടിപ്പിച്ചു. സ്കിൽസ് ഡെവലപ്പ്മെന്റ്സെന്ററിൽ നടന്ന പരിപാടിയിൽ വനിതവേദി പ്രസിഡൻറ് അനിത ശ്രീനാഥ് അധ്യക്ഷത വഹിച്ചു.
സംസ്കൃതി ഖത്തർ ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം ഉദ്ഘാടനം ചെയ്തു. വനിതവേദിയുടെ ആഭിമുഖ്യത്തിൽ പുറത്തിറങ്ങിയ ‘വൈഖരി’ മാഗസിന്റെ പ്രകാശനം സംസ്കൃതി പ്രസിഡന്റ് സാബിത്ത് സഹീർ നിർവഹിച്ചു. പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ ഇ.എം. സുധീർ, സംസ്കൃതി വൈസ് പ്രസിഡന്റ് സുനീതി സുനിൽ, സംസ്കൃതി സെക്രട്ടറി അർച്ചന ഓമനക്കുട്ടൻ എന്നിവർ ആശംസ നേർന്നു.

