Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസംസ്കൃതി ഖത്തർ സി.വി....

സംസ്കൃതി ഖത്തർ സി.വി. ശ്രീരാമന്‍ സാഹിത്യപുരസ്‌കാരം ലിന്‍സി വര്‍ക്കിക്ക്

text_fields
bookmark_border
സംസ്കൃതി ഖത്തർ സി.വി. ശ്രീരാമന്‍ സാഹിത്യപുരസ്‌കാരം ലിന്‍സി വര്‍ക്കിക്ക്
cancel
camera_alt

മി​ക​ച്ച ചെ​റു​ക​ഥ​ക്കു​ള്ള സി.​വി. ശ്രീ​രാ​മ​ൻ സാ​ഹി​ത്യ​പു​ര​സ്കാ​രം സം​സ്കൃ​തി ഖ​ത്ത​ർ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

പ്ര​ഖ്യാ​പി​ക്കു​ന്നു. ഇൻസെറ്റിൽ ലി​ൻ​സി വ​ർ​ക്കി 

ദോ​ഹ: ഖ​ത്ത​ര്‍ സം​സ്കൃ​തി- സി.​വി. ശ്രീ​രാ​മ​ന്‍ ചെ​റു​ക​ഥ സാ​ഹി​ത്യ പു​ര​സ്‌​കാ​രം ഇം​ഗ്ല​ണ്ടി​ൽ​നി​ന്നു​ള്ള മ​ല​യാ​ളി എ​ഴു​ത്തു​കാ​രി ലി​ൻ​സി വ​ർ​ക്കി​ക്ക്. ​​ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള മ​ല​യാ​ളി പ്ര​വാ​സി എ​ഴു​ത്തു​കാ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ചെ​റു​ക​ഥ മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ത്ത 75ഓ​ളം ക​ഥ​ക​ളി​ൽ​നി​ന്നാ​ണ് ഇം​ഗ്ല​ണ്ടി​​ൽ ന​ഴ്സാ​യി ജോ​ലി​ചെ​യ്യു​ന്ന ലി​ൻ​സി വ​ർ​ക്കി​യു​ടെ ര​ച​ന തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് സം​സ്കൃ​തി ഖ​ത്ത​ർ ഭാ​ര​വാ​ഹി​ക​ൾ ദോ​ഹ​യി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ‘പാ​ദാ​ന്‍ ആ​രാ​മി​ലെ പ്ര​ണ​യി​ക​ള്‍’ എ​ന്ന ചെ​റു​ക​ഥ​യാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ര്‍ഹ​മാ​യ​ത്.

50,000 രൂ​പ​യും പ്ര​ശ​സ്തി​ഫ​ല​ക​വും അ​ട​ങ്ങി​യ പു​ര​സ്കാ​രം ഡി​സം​ബ​റി​ല്‍ ദോ​ഹ​യി​ൽ ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ സ​മ്മാ​നി​ക്കും. പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ന്മാ​രാ​യ ടി.​ഡി. രാ​മ​കൃ​ഷ്ണ​ന്‍, വി. ​ഷി​നി​ലാ​ല്‍, എ​സ്. സി​താ​ര എ​ന്നി​വ​ര​ട​ങ്ങു​ന്ന ജൂ​റി​യാ​ണ് പു​ര​സ്കാ​ര നി​ർ​ണ​യം ന​ട​ത്തി​യ​ത്.

ഇ​ടു​ക്കി ജി​ല്ല​യി​ലെ ക​ട്ട​പ്പ​ന സ്വ​ദേ​ശി​നി​യാ​യ ലി​ൻ​സി വ​ർ​ക്കി കു​ടും​ബ​ത്തോ​ടൊ​പ്പം ഇം​ഗ്ല​ണ്ടി​ലെ കെ​ന്റി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ബ്രി​ട്ടീ​ഷ് നാ​ഷ​ന​ൽ ഹെ​ൽ​ത്ത് സ​ർ​വി​സി​ൽ ന​ഴ്‌​സാ​യി ജോ​ലി ചെ​യ്യു​ന്നു. ഭ​ർ​ത്താ​വ് റെ​ന്നി വ​ർ​ക്കി, മ​ക്ക​ൾ വി​വേ​ക്, വി​ന​യ.

2017ൽ ​എ​ഴു​തി​ത്തു​ട​ങ്ങി​യ ലി​ൻ​സി​യു​ടെ ക​ഥ​ക​ൾ ഓ​ൺ​ലൈ​നി​ലും ആ​നു​കാ​ലി​ക​ങ്ങ​ളി​ലും ഇ​തി​ന​കം പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ഓ​ഷു​ൻ, ഹാ​ർ​ട്ട് പെ​പ്പ​ർ റോ​സ്‌​റ്റ്, മി​യ മാ​ക്സി​മ കു​ൽ​പ, നി​ശാ​ച​ര​ൻ എ​ന്നി​വ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക​ഥ​ക​ൾ ഇ​തി​ന​കം ശ്ര​ദ്ധേ​യ​മാ​യി.

തെ​സ്സ​ലോ​നി​ക്കി​യി​ലെ വി​ശു​ദ്ധ​ൻ എ​ന്ന ക​ഥ​ക്ക് ന​ല്ലെ​ഴു​ത്ത് ഓ​ൺ​ലൈ​ൻ കൂ​ട്ടാ​യ്മ​യു​ടെ ‘കാ​ഥോ​ദ​യം അ​വാ​ർ​ഡ്’, ദ്ര​വ​ശി​ല എ​ന്ന ക​ഥ​ക്ക് ഡി.​സി ബു​ക്കു​മാ​യി ചേ​ർ​ന്ന് അ​ഥീ​നി​യം യു.​കെ സാ​ഹി​ത്യ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം, അ​ഡ്രി​യാ​ന എ​ന്ന ക​ഥ​ക്ക് താ​യം​പൊ​യി​ൽ ലൈ​ബ്ര​റി സു​ഗ​ത​കു​മാ​രി​യു​ടെ സ്മ​ര​ണ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച രാ​ത്രി​മ​ഴ അ​വാ​ർ​ഡ് എ​ന്നീ അം​ഗീ​കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.

അ​ന്ത​രി​ച്ച സാ​ഹി​ത്യ​കാ​ര​ന്‍ സി.​വി. ശ്രീ​രാ​മ​ന്‍റെ സ്മ​ര​ണാ​ര്‍ഥം ഖ​ത്ത​ർ സം​സ്കൃ​തി ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​വാ​സി സാ​ഹി​ത്യ പു​ര​സ്കാ​ര​ത്തി​ന്റെ പ​ത്താം വാ​ർ​ഷി​ക​മാ​യ ഇ​ത്ത​വ​ണ ഗ​ൾ​ഫ്, യൂ​റോ​പ്യ​ൻ, അ​മേ​രി​ക്ക​ൻ, മ​റ്റ് ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 75ഓ​ളം ക​ഥ​ക​ൾ ല​ഭി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഇ​ന്ത്യ​ക്ക് പു​റ​ത്തു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ സ്ഥി​ര താ​മ​സ​ക്കാ​രാ​യ 18 വ​യ​സ്സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള പ്ര​വാ​സി​മ​ല​യാ​ളി​ക​ളു​ടെ പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത ​മൗ​ലി​ക ര​ച​ന​ക​ളാ​ണ് അ​വാ​ര്‍ഡി​ന് പ​രി​ഗ​ണി​ച്ച​ത്.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സ്കൃ​തി പ്ര​സി​ഡ​ന്റ് അ​ഹ​മ്മ​ദ് കു​ട്ടി ആ​റ​ള​യി​ല്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​കെ. ജ​ലീ​ല്‍, പ്ര​വാ​സി​ക്ഷേ​മ ബോ​ര്‍ഡ് ഡ​യ​റ​ക്ട​റും സം​സ്കൃ​തി മു​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും ആ​യ ഇ.​എം. സു​ധീ​ര്‍, സം​സ്കൃ​തി -സി.​വി. ശ്രീ​രാ​മ​ന്‍ സാ​ഹി​ത്യ പു​ര​സ്കാ​ര​സ​മി​തി ക​ണ്‍വീ​ന​ര്‍ ബി​ജു പി. ​മം​ഗ​ലം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
News Summary - Sanskriti Qatar C.V. Sri Raman Sahithya Puraskar to Lynsey Varki
Next Story