‘സാമ്പത്തിക സ്വാതന്ത്ര്യവും സുരക്ഷിത ഭാവിയും’ സെമിനാർ
text_fieldsസംസ്കൃതി ഖത്തർ കരിയർ ഗൈഡൻസ് കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിലെ മുഖ്യപ്രഭാഷകൻ മുസ്തഫ ബേക്കറിന് ഉപഹാരം സമ്മാനിക്കുന്നു
ദോഹ: പ്രവാസികളിലെ സാമ്പത്തിക ഭദ്രത കൈവരിക്കാനുള്ള സുരക്ഷിത നിക്ഷേപസാധ്യതകളെക്കുറിച്ച് സംസ്കൃതി ഖത്തർ കരിയർ ഗൈഡൻസ് കമ്മിറ്റി നേതൃത്വത്തിൽ ‘സാമ്പത്തിക സ്വാതന്ത്ര്യവും സുരക്ഷിത ഭാവിയും’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
ദോഹ സ്കിൽസ് ഡെവലപ്മെന്റ് മാസ്ട്രോ ഹാളിൽ നടന്ന പരിപാടിയിൽ ക്രെസ്റ്റോൺ ഖത്തർ പാർട്ണറും പ്രമുഖ ഫിനാൻഷ്യൽ കൺസൽട്ടൻസുമായ മുസ്തഫ ബേക്കർ സാമ്പത്തിക നിക്ഷേപ സാധ്യതകളെക്കുറിച്ചു സംസാരിച്ചു. സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം മുസ്തഫ ബേക്കറിന് ഉപഹാരം കൈമാറി. പ്രസിഡന്റ് സാബിത് സഹീർ അധ്യക്ഷത വഹിച്ചു. കരിയർ ഗൈഡൻസ് കമ്മിറ്റി കൺവീനർ ഷെജി വലിയകത്ത് സ്വാഗതവും സംസ്കൃതി വൈസ് പ്രസിഡന്റ് ശിഹാബ് തൂണേരി നന്ദിയും പറഞ്ഞു.

