സംസ്കൃതി പ്രീമിയർ ലീഗിന് തുടക്കം
text_fieldsസംസ്കൃതി ഖത്തർ പ്രഥമ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരങ്ങളുടെ
ഉദ്ഘാടനച്ചടങ്ങിൽ സബീജ എ.പി ടീം അംഗങ്ങളെ പരിചയപ്പെടുന്നു
ദോഹ: ഖത്തർ സംസ്കൃതി നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരങ്ങൾക്ക് ദോഹയിൽ തുടക്കമായി. ദോഹ ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ച ടൂർണമെന്റിൽ ഖത്തറിലെ 12 ടീമുകളാണ് മാറ്റുരക്കുന്നത്.
പ്രീമിയർ ലീഗ് മത്സരങ്ങളുടെ ഉദ്ഘാടനം പ്രവാസി മലയാളിയും ഖത്തർ വനിത ക്രിക്കറ്റ് ദേശീയ ടീം വൈസ് ക്യാപ്റ്റനുമായ സബീജ എ.പി നിർവഹിച്ചു. കേരള ക്ഷേമനിധി ബോഡ് ഡയറക്ടർ ഇ.എം. സുധീർ, സംസ്കൃതി സെക്രട്ടറി സൾട്ടാസ് സാമുവേൽ, വൈസ് പ്രസിഡന്റ് മനാഫ്, സ്പോർട്സ് വിഭാഗം കൺവീനർ ശ്രീജിത് പത്മജൻ, സംസ്കൃതി എക്സിക്യൂട്ടിവ് അംഗങ്ങളായ നിധിൻ, ജിജെഷ് കോട്ടക്കൽ, രാഹുൽ പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
22 മുതൽ ആരംഭിച്ച മത്സരങ്ങളുടെ സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ ഡിസംബർ 29ന് നടക്കും. പ്രീമിയർ ലീഗ് മത്സരങ്ങളിൽ വിജയിക്കുന്ന ടീമിന് കാഷ് അവാർഡുകളും ട്രോഫികളും സമ്മാനിക്കും.

