സംസ്കൃതി സൗജന്യ മെഡിക്കൽ ക്യാമ്പ്
text_fieldsസംസ്കൃതി ഖത്തർ സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഉപഹാരം ഏഷ്യൻ മെഡിക്കൽ സെന്റർ പ്രതിനിധിക്കു കൈമാറുന്നു
ദോഹ: സംസ്കൃതി വക്റ ഏഷ്യൻ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ഖത്തർ സംസ്കൃതി പ്രസിഡന്റ് അഹമ്മദ് കുട്ടി നിർവഹിച്ചു. യൂനിറ്റ് പ്രസിഡന്റ് ശിഹാബ് തൂണേരി അധ്യക്ഷത വഹിച്ചു. സംസ്കൃതി ജനറൽ സെക്രട്ടറി ജലീൽ കാവിൽ, ലോക കേരള സഭാ അംഗം എ. സുനിൽ, സോഷ്യൽ വിങ് കൺവീനർ സന്തോഷ് ഒ.കെ, വനിതാവേദി പ്രസിഡന്റ് ഡോ. പ്രതിഭാ രതീഷ് എന്നിവർ ആശംസകൾ അറിയിച്ചു. ഏഷ്യൻ മെഡിക്കൽ സെന്ററിനുവേണ്ടി മാർക്കറ്റിങ് ഹെഡ് റിനു ജോസഫ് സംസ്കൃതിയുടെ ഉപഹാരം ജനറൽ സെക്രട്ടറി ജലീൽ കാവിൽ നിന്നും ഏറ്റുവാങ്ങി. യൂനിറ്റ് സെക്രട്ടറി ചാക്കോ ജോസഫ് സ്വാഗതവും മെഡിക്കൽ ക്യാമ്പ് കമ്മിറ്റി കൺവീനർ റിജോ റോയ് നന്ദിയും പറഞ്ഞു. വനിതകൾ ഉൾപ്പെടെ 500 ഓളം ആളുകൾ ക്യാമ്പിന്റെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും ഏഷ്യൻ മെഡിക്കൽ സെന്റർ പ്രിവിലേജ് കാർഡും നൽകി.

