സാംസങ് ഗാലക്സി ഇസെഡ് സീരീസ് പ്രീ ഓർഡർ ആരംഭിച്ചു
text_fieldsസാംസങ് ഗാലക്സി ഇഡെഡ് സീരീസ് സ്മാർട്ട് ഫോണിന്‍റെ ഖത്തറിലെ പ്രീ ഓർഡർ ആരംഭിച്ചപ്പോൾ അംഗീകൃത വിതരണക്കാരായ ദോഹത്ന ഇന്നൊവേറ്റിവ് ഡിസ്ട്രിബ്യൂഷൻ അംഗങ്ങളും സാംസങ് പ്രതിനിധികളും
ദോഹ: സാംസങ്ങിന്‍റെ ഏറ്റവും പുതിയ ഗാലക്സി ഇസെഡ് സീരീസ് സ്മാർട്ട് ഫോണിന്‍റെ ഖത്തറിലെ പ്രീ ഓർഡർ ബുക്കിങ് ആരംഭിച്ചതായി അധികൃതർ അറിയിച്ചു. സാംസങ് ഇലക്ട്രോണിക്സിന്‍റെ ഖത്തറിലെ അംഗീകൃത വിതരണക്കാരായ അലി ബിൻ അലി ഹോൾഡിങ്സിനു കീഴിലെ ദോഹത്ന ഇന്നൊവേറ്റിവ് ഡിസ്ട്രിബ്യൂഷൻ വഴിയാണ് ഏറ്റവും മികച്ച ഫീച്ചറുകളോടെ അവതരിപ്പിക്കുന്ന ഗാലക്സി ഇസെഡ് സീരീസിന്‍റെ ബുക്കിങ് പുരോഗമിക്കുന്നത്.
ഗാലക്സി ഇസെഡ് ഫ്ലിപ് ഫോർ, ഗാലക്സി ഇഡെഡ് ഫോൾഡ് ഫോർ എന്നിവയാണ് പുതിയ സീരീസ് സ്മാർട്ട് ഫോൺ. കൂടുതൽ ഫീച്ചറുകളോടെ നവീകരിച്ച കാമറ, ബാറ്ററി ശേഷി, സുഖകരമായ ഉപയോഗം ഉൾപ്പെടെ സ്മാർട്ട് ഫോൺ സീരീസിൽ ഇതുവരെ അനുഭവിച്ചറിയാത്ത മേന്മകളോടെയാണ് പുതു ഫോൺ വിപണിയിലെത്തുന്നത് എന്നാണ് കമ്പനിയുടെ അവകാശവാദം.
ഏറ്റവും മികച്ചതും ഗുണനിലവാരമുള്ളതുമായ ഉൽപന്നങ്ങൽ ഉപഭോക്താക്കളിലെത്തിക്കുന്നതിൽ ദോഹത്ന ഇന്നൊവേറ്റിവ് ഡിസ്ട്രിബ്യൂഷന് അഭിമാനമുണ്ടെന്ന് ജനറൽ മാനേജർ മുഹമ്മദ് ഇംറാൻ പറഞ്ഞു. സ്മാർട്ട്ഫോൺ-ഇലക്ട്രോണിക് വിപണിയിൽ രാജ്യാന്തര തലത്തിൽ മുൻനിരയിലുള്ള സാംസങ്ങുമായി ദീർഘകാലത്തെ സഹകരണത്തിലൂടെ മുന്തിയ ഉൽപന്നങ്ങൾ ഖത്തറിലെ വിപണിയിലെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഗാലക്സി ഇഡെഡ് ഫ്ലിപ് ഫോർ, ഫോൾഡ് ഫോർ സീരീസുകളിൽ അതിൽ നിർണായകമാവുമെന്നും അദ്ദേഹം പറഞ്ഞു.
നിരവധി സവിശേഷതകളുള്ള ഗാലക്സി ഇഡെഡ് സീരീസ് ഫോണുകൾക്ക് ആഗസ്റ്റ് 25 വരെ പ്രീഓർഡർ സ്വീകരിക്കുമെന്ന് ദോഹത്ന അറിയിച്ചു. ഫ്ലിപ് ഫോർ സീരീസിന് 128 ജി.ബി 3849 റിയാലും, 256 ജി.ബി 4049 റിയാലും, 512 ജി.ബി 4499 റിയാലുമാണ് നിരക്ക്. ഫോൾഡ് ഫോർ സീരിസിന് 256 ജി.ബി 6849 റിയാലും 512 ജി.ബി 7299 റിയാലുമാണ് നിരക്ക്. പ്രീ ഓർഡറിൽ നിരവധി അധിക ഓഫറുകളും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

