സാംസങ് ഗാലക്സിZ ഫോൾഡ് 7, Z ഫ്ലിപ് 7 എന്നിവ പുറത്തിറക്കി
text_fieldsകതാര കൾച്ചറൽ വില്ലേജിലെ എക്സ്പീരിയൻസ് സ്റ്റോറിൽ നടന്ന ചടങ്ങിൽ പുതിയ ഗാലക്സി
Z ഫോൾഡ് 7, Z ഫ്ലിപ് 7 എന്നിവ പുറത്തിറക്കുന്നു
ദോഹ: ദോഹത്ന ഇന്നൊവേറ്റീവ് ഡിസ്ട്രിബ്യൂഷനുമായി സഹകരിച്ച് സാംസങ് ഇലക്ട്രോണിക്സ് ഖത്തർ ഗാലക്സി Z ഫോൾഡ് 7, ഗാലക്സി Z ഫ്ലിപ് 7 എന്നീ സ്മാർട്ട് ഫോണുകളും ഗാലക്സി വാച്ച് 8 സീരീസ് എന്നിവ കതാറ കൾച്ചറൽ വില്ലേജിലെ സാംസങ് എക്സ്പീരിയൻസ് സ്റ്റോറിൽ നടന്ന ചടങ്ങിൽ പുറത്തിറക്കി. സാംസങ് ഫോൾഡബിൾ സ്മാർട്ട്ഫോണുകളിലെ ഈ പുത്തൻ ഫ്ലാഗ്ഷിപ് മോഡലുകൾ മികച്ച രൂപകൽപനയും പ്രകടനവും കൊണ്ട് ശ്രദ്ധേയമാണ്.
ചടങ്ങിൽ സാംസങ് ഗൾഫ് ഇലക്ട്രോണിക്സ് ഖത്തർ മാനേജിങ് ഡയറക്ടർ ഹോങ്സ്യൂക്ക് ലീ, ജി.സി.സി മൊബൈൽ എക്സ്പീരിയൻസ് ബിസിനസ് മാനേജർ സോണി യെം, സാംസങ് ഗൾഫ് ഇലക്ട്രോണിക്സ് കൺട്രി മാനേജർ നന്ദഗോപാൽ, ദോഹത്ന ചീഫ് ഓപറേറ്റിങ് ഓഫിസർ സെബാസ്റ്റ്യൻ ഫർഹത്, ഡിവിഷൻ മാനേജർ അസ്ഹർ ബക്ഷ്, ബിസിനസ് മാനേജർ ദീപക് ജയറാം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കൂടാതെ സാംസങ്, ദോഹത്ന ടീം അംഗങ്ങളും ഖത്തറിലെ മാധ്യമ പ്രവർത്തകരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും ചടങ്ങിൽ പങ്കെടുത്തു.
സാംസങ് ഫോൾഡബിൾ സ്മാർട്ട്ഫോണുകളിലെ ഈ പുത്തൻ ഫ്ലാഗ്ഷിപ് മോഡലുകൾ മികച്ച രൂപകൽപനയും പ്രകടനവും കൊണ്ട് ശ്രദ്ധേയമാണ്.
സ്മാർട്ട്ഫോൺ ഇന്നോവേഷനിൽ തങ്ങളുടെ നേതൃത്വം നിലനിൽത്തിക്കൊണ്ട് മൾട്ടി ടാസ്കിങ്ങും ഗുണനിലവാരവും മികച്ച രൂപകൽപനയുമായി ഗാലക്സി Z ഫോൾഡ് 7, Z ഫ്ലിപ് 7 മോഡലുകൾ ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സാംസങ് ഗൾഫ് ഇലക്ട്രോണിക്സ് ഖത്തർ മാനേജിങ് ഡയറക്ടർ ഹോങ്സ്യൂക്ക് ലീ, ദോഹത്ന ചീഫ് ഓപറേറ്റിങ് ഓഫിസർ സെബാസ്റ്റ്യൻ ഫർഹത് എന്നിവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

