Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസംസ്‌കൃതി കേരളോത്സവം...

സംസ്‌കൃതി കേരളോത്സവം ആഘോഷിച്ചു

text_fields
bookmark_border
സംസ്‌കൃതി കേരളോത്സവം ആഘോഷിച്ചു
cancel
camera_alt

സം​സ്​​കൃ​തി കേ​ര​ളോ​ത്സ​വം പ​രി​പാ​ടി​യി​ൽ അ​വ​ത​രി​പ്പി​ച്ച ക​ഥ​ക​ളി


ദോ​ഹ: കേ​ര​ള​ത്ത​നി​മ​യു​ള്ള ക​ലാ​പ​രി​പാ​ടി​ക​ളു​ടെ മ​നോ​ഹ​ര​മാ​യ സാ​യാ​ഹ്നം ഒ​രു​ക്കി ഖ​ത്ത​ർ സം​സ്‌​കൃ​തി കേ​ര​ളോ​ത്സ​വം ആ​ഘോ​ഷി​ച്ചു. ഐ.​സി.​സി അ​ശോ​ക ഹാ​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​ന​ട​ന്ന പ​രി​പാ​ടി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ദീ​പ​ക് മി​ത്ത​ലിെൻറ ആ​ശം​സ സ​ന്ദേ​ശ​ത്തോ​ടെ ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് കേ​ര​ള​ത്തിെൻറ ത​ന​ത് ക​ലാ​രൂ​പ​ങ്ങ​ളാ​യ ക​ഥ​ക​ളി, ചാ​ക്യാ​ർ​ക്കൂ​ത്ത്, വി​ല്ല​ടി​ച്ചാം പാ​ട്ടു, തെ​യ്യം, വി​വി​ധ നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, നാ​ട​ക ഗാ​ന​ങ്ങ​ൾ, ക​വി​താ​വി​ഷ്കാ​രം, മ​ല​യാ​ള​ത്ത​നി​മ​യു​ള്ള ഗാ​ന​ങ്ങ​ൾ തു​ട​ങ്ങി മൂ​ന്നു മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ടു​നി​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ ദൃ​ശ്യ​വി​സ്മ​യം തീ​ർ​ത്തു. സം​സ്‌​കൃ​തി​യു​ടെ വി​വി​ധ യൂ​നി​റ്റു​ക​ൾ ഏ​റ്റെ​ടു​ത്ത് ന​ട​ത്തി​യ പ​രി​പാ​ടി​ക​ൾ ഒ​രു ച​ര​ടി​ൽ കോ​ർ​ത്ത പോ​ലെ ഐ.​സി.​സി വേ​ദി​യി​ൽ നി​റ​ഞ്ഞാ​ടി.

സം​സ്‌​കൃ​തി കേ​ര​ളോ​ത്സ​വം ഐ.​സി.​സി പ്ര​സി​ഡ​ൻ​റ്​ പി.​എ​ൻ. ബാ​ബു​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നോ​ർ​ക്ക റൂ​ട്ട്​​സ്​ ഡ​യ​റ​ക്ട​ർ സി​വി റ​പ്പാ​യി, ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ൻ​റ്​ സി​യാ​ദ് ഉ​സ്മാ​ൻ, സം​സ്‌​കൃ​തി പ്ര​സി​ഡ​ൻ​റ് അ​ഹ​മ്മ​ദ് കു​ട്ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ലീ​ൽ എ.​കെ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഐ.​സി.​ബി.​എ​ഫ് ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ലേ​ക്ക് കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രാ​യ അ​ഞ്ചു സം​സ്‌​കൃ​തി അം​ഗ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ ഇ​ൻ​ഷു​റ​ൻ​സ് അം​ഗ​ത്വം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ ഫോം ​ഐ.​സി.​സി പ്ര​സി​ഡ​ൻ​റി​ന് സം​സ്‌​കൃ​തി കൈ​മാ​റി. ഇ​ത്ര​യും പേ​രു​ടെ പ്രീ​മി​യം തു​ക സം​സ്കൃ​തി വ​ഹി​ക്കും. ച​ട​ങ്ങി​ൽ 2022ലേ​ക്കു​ള്ള സം​സ്‌​കൃ​തി മെ​മ്പ​ർ​ഷി​പ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ൻ​റ് നി​ർ​വ​ഹി​ച്ചു. സം​സ്‌​കൃ​തി പ്ര​സി​ഡ​ൻ​റ് അ​ധ്യ​ക്ഷം വ​ഹി​ച്ച ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്വാ​ഗ​ത​വും കേ​ര​ളോ​ത്സ​വം പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സ​ന്തോ​ഷ് ഒ.​കെ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cultural ProgramKeralotsavamSamskruthi
News Summary - Samskruthi Keralotsavam was celebrated
Next Story