സംസ്കൃതി ഖത്തർ ബലി പെരുന്നാൾ ആഘോഷം
text_fieldsലുലു ഇന്റർനാഷനൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ സംസ്കൃതി ഖത്തർ സംഘടിപ്പിച്ച
ഈദ് മുബാറക് -2026 ബലി പെരുന്നാൾ ആഘോഷ പരിപാടിയിൽനിന്ന്
ദോഹ: ലുലു ഇന്റർനാഷണൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ സംസ്കൃതി ഖത്തർ സംഘടിപ്പിച്ച “ഈദ് മുബാറക് 2026” ബലി പെരുന്നാൾ ആഘോഷം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ബർവ മദീനത്ന ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ആഘോഷരാവിൽ സംസ്കൃതിയിലെ പ്രഗത്ഭരായ കലാകാരന്മാർ അണിയിച്ചൊരുക്കിയ വൈവിധ്യമാർന്ന കലാപരിപാടികൾ കാണികൾക്ക് ദൃശ്യവിരുന്നേകി. ലുലു മാനേജ്മെന്റിനുള്ള സംസ്കൃതിയുടെ പ്രത്യേക ഉപഹാരം ജനറൽ മാനേജർ (ബർവ മദീനത്ന) ഇന്ദ്ര, മാനേജർ ഷമീർ എന്നിവർ ചേർന്ന് സംസ്കൃതി പ്രസിഡന്റ് സാബിത് സഹീറിൽനിന്ന് ഏറ്റുവാങ്ങി.
ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം സംസാരിച്ചു. സംസ്കൃതി മുൻ ജനറൽ സെക്രട്ടറിയും മുൻ കേരള പ്രവാസി ക്ഷേമബോർഡ് ഡയറക്ടറുമായ ഇ.എം. സുധീർ, സംസ്കൃതി വെസ്റ്റ് മേഖലാ പ്രസിഡന്റ് സബീന അബ്ദുൽ അസീസ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. സംസ്കൃതി വെസ്റ്റ് മേഖലാ ആക്ടിങ് സെക്രട്ടറി ഫഹദ് മുസ്തഫ സ്വാഗതവും പ്രോഗ്രാം കൺവീനറും വെസ്റ്റ് മേഖലാ വൈസ് പ്രസിഡന്റുമായ ജോജി വാസു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

