സംസ്കൃതി പ്രവാസി ക്ഷേമനിധി ക്യാമ്പ്
text_fieldsനോർക്ക റൂട്സ് ഡയറക്ടർ സി.വി. റപ്പായി അംഗത്വ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കുന്നു
ദോഹ: സംസ്കൃതി ഖത്തർ ആഭിമുഖ്യത്തിൽ പ്രവാസി ക്ഷേമനിധി, നോർക്ക, ഐ.സി.ബി.എഫ് ഇൻഷുറൻസ് അംഗത്വ ക്യാമ്പ് സംഘടിപ്പിച്ചു. 150ലേറെ പേർ ക്യാമ്പുകളിൽ പങ്കെടുത്തു. നോർക്ക റൂട്സ് ഡയറക്ടർ സി.വി. റപ്പായി അംഗത്വ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.
പ്രവാസികളുടെ ക്ഷേമത്തെ മുൻനിർത്തി നോർക്ക റൂട്സ് നടപ്പാക്കി വരുന്ന വിവിധ പദ്ധതികൾ കൂടുതൽ പ്രവാസികളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ഇനിയും ഉണ്ടാകണമെന്നും സംസ്കൃതിയുടെ ഇത്തരം പ്രവർത്തനങ്ങൾ മാതൃകപരവും അഭിനന്ദനാർഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ക്യാമ്പ് കൺവീനർ രവി മണിയൂർ അധ്യക്ഷനായി. സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം, കേന്ദ്ര കമ്മിറ്റി അംഗം സന്തോഷ് തുണേരി എന്നിവർ സംസാരിച്ചു. സംസ്കൃതി നജ്മ യൂനിറ്റ് സെക്രട്ടറി അനിൽകുമാർ സ്വാഗതവും ജോയന്റ് സെക്രട്ടറി മിജു ജേക്കബ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

