സംസ്കൃതി പെയിന്റിങ് പ്രദർശനം
text_fieldsദോഹ: 50ഓളം പ്രമുഖ കലാകാരന്മാരുടെ പെയിന്റിങ്ങുകൾ ഉൾപ്പെടുത്തി സംസ്കൃതി ഖത്തർ പ്രദർശനം സംഘടിപ്പിക്കുന്നു. ജൂൺ 13 വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മുതൽ 10 വരെ ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂളിലാണ് പ്രദർശനം. ഇതിനോടനുബന്ധിച്ച് സ്കൂൾ കുട്ടികൾക്കായി പോസ്റ്റർ രചനാ മത്സരവും സംഘടിപ്പിക്കും.
സംസ്കൃതിയുടെ ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ‘ആർട്ട് എഗൻസ്റ്റ് അഡിക്ഷൻ - സേ നോ ടു ഡ്രഗ്സ്’ എന്ന മുദ്രാവാക്യത്തിൽ അഞ്ച് മുതൽ എട്ട് വരെയും ഒമ്പത് മുതൽ 12 വരെയും ജൂനിയർ, സീനിയർ വിഭാഗങ്ങളായാണ് മത്സരം നടത്തുന്നത്.
മേയ് 28 വരെ ഓൺലൈൻ രജിസ്ട്രേഷന് അവസരമുണ്ട്. കുട്ടികൾ തയാറാക്കുന്ന പോസ്റ്ററുകൾ 28ന് അതത് സ്കൂളുകളിൽനിന്ന് സംസ്കൃതി വളന്റിയർമാർ നേരിട്ടും 30ന് വൈകീട്ട് നാല് മണി മുതൽ നജ്മയിലെ സംസ്കൃതി ഓഫിസിലും സ്വീകരിക്കുന്നതാണ്. മത്സര വിജയികൾക്ക് എക്സിബിഷൻ ദിവസം സർട്ടിഫിക്കറ്റും കാഷ് അവാർഡും നൽകും. തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾ എക്സിബിഷന്റെ ഭാഗമായി പ്രദർശിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

