സംസ്കൃതി സി.വി. ശ്രീരാമൻ പുരസ്കാരം ലിൻസി വർക്കിക്ക് സമ്മാനിച്ചു
text_fieldsസംസ്കൃതി സി.വി. ശ്രീരാമൻ പുരസ്കാരം ലിൻസി വർക്കിക്ക് സമ്മാനിക്കുന്നു.
ദോഹ: ഖത്തർ സംസ്കൃതി സി.വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഇംഗ്ലണ്ടിലെ മലയാളി എഴുത്തുകാരി ലിൻസി വർക്കിക്ക് സമ്മാനിച്ചു. ‘പാദാന്‍ ആരാമിലെ പ്രണയികള്‍’ ചെറുകഥക്കാണ് പുരസ്കാരം.ഐ.സി.സി അശോക ഹാളിൽ നടന്ന ചടങ്ങിൽ സംസ്കൃതി വൈസ് പ്രസിഡന്റ് മനാഫ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. സംസ്കൃതി ജനറൽ സെക്രട്ടറി എ.കെ. ജലീൽ ലിൻസി വർക്കിക്ക് പ്രശസ്തി ഫലകവും വൈസ് പ്രസിഡന്റ് മനാഫ് ആറ്റുപുറം 50,000 രൂപ കാഷ് അവാർഡും സമ്മാനിച്ചു.ഖത്തർ സംസ്കൃതി സി.വി. ശ്രീരാമൻ സാഹിത്യ പുരസ്കാര കമ്മിറ്റി കൺവീനർ ബിജു പി. മംഗലം പുരസ്കാരത്തെ കുറിച്ച് വിവരിച്ചു. കേരള പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ ഇ.എം. സുധീർ ആശംസകൾ അർപ്പിച്ചു.
ജൂറി ചെയർമാൻ ടി.ഡി. രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സംസ്കൃതി ജനറൽ സെക്രട്ടറി എ.കെ. ജലീൽ സ്വാഗതവും സംസ്കൃതി സെക്രട്ടറി സാൾട്സ് സാമുവൽ നന്ദിയും രേഖപ്പെടുത്തി.

