സംസ്കൃതി ഖത്തർ പ്രാഥമിക ശുശ്രൂഷ പരിശീലനം
text_fieldsദോഹ: നഴ്സുമാരുടെ കൂട്ടായ്മയായ ‘യുണീക്’മായി ചേർന്ന് സംസ്കൃതി ഖത്തർ പ്രഥമ ശുശ്രൂഷകളെ കുറിച്ച് ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. തുമാമ വൈബ്രന്റ് അക്കാദമി ഹാളിൽ നടന്ന പരിപാടി സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം ഉദ്ഘാടനം ചെയ്തു.
സംസ്കൃതി ഗറാഫ യൂനിറ്റ് വൈസ് പ്രസിഡന്റ് ഷമീർ ടി.കെ ഹസൻ അധ്യക്ഷത വഹിച്ചു. കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ഇ.എം. സുധീർ ആശംസകൾ നേർന്നു. പ്രസിഡന്റ് സാബിത്ത് സഹീർ, യൂണിക് ഖത്തർ പ്രസിഡന്റ് ലുത്ഫി കലമ്പൻ, സെക്രട്ടറി ബിന്ദു ലിൻസൺ എന്നിവരും സന്നിഹിതരായിരുന്നു.
കൃഷ്ണപ്രസാദ് സ്വാഗതവും ശ്രീജിത്ത് തള്ളശ്ശേരി നന്ദിയും പറഞ്ഞു. അത്യാവശ്യ ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിനായി പ്രാപ്തമാക്കുന്ന പ്രാഥമിക ശുശ്രൂഷ, സി.പി.ആർ, ബേസിക് ഫസ്റ്റ് എയ്ഡ് തുടങ്ങിയ ജീവൻ രക്ഷ ശുശ്രൂഷ മാർഗങ്ങളെക്കുറിച്ച് പ്രായോഗിക പരിശീലനം നടന്നു. സുലൈമാൻ കാരിക്കയിൽ, ജിസ്സ് തോമസ്, സലീന കൂളത്ത് എന്നിവർ സെമിനാറിൽ ക്ലാസുകൾ എടുത്തു.
ക്ലാസുകൾ രണ്ടു മണിക്കൂറോളം നീണ്ടു. യൂണിക്കിനുള്ള ഉപഹാരം സംസ്കൃതി ട്രഷറർ അപ്പു കവിണിശ്ശേരിയിലും വൈബ്രന്റ് അക്കാദമിക്കുള്ള ഉപഹാരം സംസ്കൃതി കേന്ദ്ര കമ്മിറ്റി അംഗം സന്തോഷ് തൂണേരിയും കൈമാറി. ഷാരോൺ, നജീബ്, ഷിരാജ്, മഹേഷ്, ഷാഫി, റഹീം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.