Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസം​സ്കൃ​തി സി.​വി...

സം​സ്കൃ​തി സി.​വി ശ്രീ​രാ​മ​ൻ സാ​ഹി​ത്യ​പു​ര​സ്കാ​രം ഹ​ർ​ഷ മോ​ഹ​ൻ സ​ജി​ന്​

text_fields
bookmark_border
സം​സ്കൃ​തി സി.​വി ശ്രീ​രാ​മ​ൻ സാ​ഹി​ത്യ​പു​ര​സ്കാ​രം ഹ​ർ​ഷ മോ​ഹ​ൻ സ​ജി​ന്​
cancel
camera_alt????? ?????? ??????

ദോ​ഹ: ജി.​സി.​സി​യി​ലെ എ​ഴു​ത്തു​കാ​ർ​ക്കാ​യു​ള്ള 2019ലെ ​സം​സ്കൃ​തി സി.​വി ശ്രീ​രാ​മ​ൻ സാ​ഹി​ത്യ പു​ര​സ്കാ​ര ം എ​ഴു​ത്തു​കാ​രി ഹ​ർ​ഷ മോ​ഹ​ൻ സ​ജി​ന്. ഹ​ർ​ഷ​യു​ടെ ‘ബോ​ൺ​സാ​യ്’ എ​ന്ന ചെ​റു​ക​ഥ​യാ​ണ്​ പു​ര​സ്​​കാ​ര​ത്തി​ന്​ അ​ർ​ഹ​മാ​യ​ത്. സാ​ഹി​ത്യ​കാ​ര​ൻ സ​ന്തോ​ഷ് ഏ​ച്ചി​ക്കാ​നം ചെ​യ​ർ​മാ​നും പ്ര​ഫ. സി.​പി. അ​ബൂ​ബ​ക്ക​ർ, അ​ശോ​ക​ൻ ചെ​രു​വി​ൽ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ ജൂ​റി​യാ​ണ് വി​ജ​യി​യെ നി​ർ​ണ​യി​ച്ച​ത്. പ്ര​വാ​സി​ക​ളാ​യ 18 വ​യ​സ്സി​ന്​ മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രു​ടെ മു​മ്പ്​ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ലാ​ത്ത മൗ​ലി​ക ര​ച​ന​ക​ളാ​ണ്​ അ​വാ​ർ​ഡി​നാ​യി പ​രി​ഗ​ണി​ച്ച​ത്. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 61 എ​ൻ​ട്രി​ക​ളി​ൽ നി​ന്നാ​ണ്​ ഹ​ർ​ഷ​യു​ടെ ര​ച​ന തെ​ര​ഞ്ഞെ​ടു​ത്ത​ത്. 50,000 രൂ​പ​യും പ്ര​ശ​സ്തി ഫ​ല​ക​വും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പു​ര​സ്കാ​രം. ആ​ദ്യ​മാ​യാ​ണ് ഖ​ത്ത​റി​ൽ​നി​ന്നു​ള്ള ര​ച​ന അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​കു​ന്ന​ത്. ഖ​ത്ത​ർ പ്ര​വാ​സി​യാ​യ ഹ​ർ​ഷ തൃ​ശൂ​ർ മാ​ന്ദാ​മം​ഗ​ലം സ്വ​ദേ​ശി​യാ​ണ്. ഹ​ർ​ഷ​യു​ടെ ‘ഒ​രു മ​ഞ്ഞു​കാ​ല​ക്ക​വ​ര്‍ച്ച’ എ​ന്ന ക​ഥ​ക്ക് 2014ലെ ​മു​ദ്ര ബ​ഷീ​ര്‍ പു​ര​സ്കാ​ര​വും ‘റൂ​ത്തി​​െൻറ ക​ഥാ​യാ​മ​ങ്ങ​ള്‍’ എ​ന്ന ക​ഥ​ക്ക് കേ​ര​ള ക​ലാ​കേ​ന്ദ്രം ക​മ​ല സു​ര​യ്യ സ്പെ​ഷ​ല്‍ ജൂ​റി പു​ര​സ്കാ​ര​വും ല​ഭി​ച്ചി​ട്ടു​ണ്ട്. ‘ആ​ഗ്​​ന​സ് ദി​മി​ത്രി​യു​ടെ തി​രു​ശേ​ഷി​പ്പു​ക​ള്‍ എ​ന്ന ക​ഥ​ക്ക് 2013ലെ ​സം​സ്കൃ​തി ചെ​റു​ക​ഥ മ​ത്സ​ര​ത്തി​ല്‍ ര​ണ്ടാം സ​മ്മാ​ന​വും ല​ഭി​ച്ചു. ന​വ​മാ​ധ്യ​മ എ​ഴു​ത്തി​ട​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​ണ്. ഭ​ർ​ത്താ​വ്​: സ​ജി​ൻ. മ​ക​ൻ: മി​ത്ര​ൻ. ഇ​ത്​ ആ​റാം​ത​വ​ണ​യാ​ണ്​ സി.​വി ശ്രീ​രാ​മ​ൻ സാ​ഹി​ത്യ പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്.


ന​വം​ബ​ർ ഒ​ന്നി​നു ഐ.​സി.​സി അ​ശോ​ക ഹാ​ളി​ൽ ന​ട​ക്കു​ന്ന സം​സ്കൃ​തി കേ​ര​ളോ​ത്സ​വം പ​രി​പാ​ടി​യി​ൽ ജൂ​റി ചെ​യ​ർ​മാ​ൻ സ​ന്തോ​ഷ് ഏ​ച്ചി​ക്കാ​നം പു​സ്കാ​രം ന​ൽ​കും. തു​ട​ർ​ന്ന് സി.​വി ശ്രീ​രാ​മ​​െൻറ ക​ഥ​ക​ളെ ആ​സ്പ​ദ​മാ​ക്കി ബി​ജു പി. ​മം​ഗ​ലം ര​ച​ന​യും ഗ​ണേ​ഷ് ബാ​ബു മ​യ്യി​ൽ സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ‘മാ​ട​യു​ടെ ലോ​കം’ എ​ന്ന നാ​ട​ക​വും ഉ​ണ്ടാ​വും. ഇ​ത്​ സം​ബ​ന്ധി​ച്ച്​ ദോ​ഹ സ്കി​ൽ​സ് ​െഡ​വ​ല​പ്മ​െൻറ്​ സ​െൻറ​റി​ൽ ന​ട​ന്ന വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സ്കൃ​തി പ്ര​സി​ഡ​ൻ​റ്​ എ. ​സു​നി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​വി​ജ​യ​കു​മാ​ർ, പു​ര​സ്കാ​ര നി​ർ​ണ​യ​സ​മി​തി ക​ൺ​വീ​ന​ർ ഇ.​എം സു​ധീ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newssamskrithi
News Summary - samskrithi-qatar-gulf news
Next Story