വയനാട് ദുരന്ത ബാധിതർക്ക് സംസ്കൃതി സഹായം
text_fieldsവയനാട് ദുരിതാശ്വാസ നിധിയിലേക്കുള്ള സംസ്കൃതി ഖത്തറിന്റെ വിഹിതം ഭാരവാഹികൾ
മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു
ദോഹ: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഖത്തറിലെ പ്രവാസി സാംസ്കാരിക സംഘടനയായ സംസ്കൃതി ഖത്തർ രണ്ടാം ഗഡുവായി അംഗങ്ങളിൽനിന്ന് സ്വരൂപിച്ച 25 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫിസിൽ വെച്ചാണ് സംസ്കൃതി ഭാരവാഹികൾ ചെക്ക് കൈമാറിയത്. കേരള പ്രവാസി ക്ഷേമനിധി ഡയറക്ടർ ഇ.എം. സുധീർ, സാംസ്കൃതി പ്രവർത്തകരായ പി. വിജയകുമാർ, വി.വി. ശിവാനന്ദൻ, രാജീവ് രാജേന്ദ്രൻ, വി.എം. അനീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നേരത്തേ 10 ലക്ഷം രൂപ ഖത്തർ സംസ്കൃതി ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.

