സംസ്കൃതി എക്സലൻസ് അവാർഡ് -25 സമർപ്പണം വെള്ളിയാഴ്ച
text_fieldsസംസ്കൃതി ഭാരവാഹികൾ നടത്തിയ വാർത്തസമ്മേളനത്തിൽനിന്ന്
ദോഹ: സംസ്കൃതി ഖത്തർ പ്രഥമ പ്രസിഡന്റ് അഡ്വ. എ മുഷാബിന്റെ നാമധേയത്തിൽ ഈ വർഷം മുതൽ ഏർപ്പെടുത്തിയ പ്ലസ് ടു പരീക്ഷയിൽ സയൻസ്, കോമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നീ വിഭാഗങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കായുള്ള വിദ്യാഭാസ പുരസ്കാര സമർപ്പണവും, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയ സംസ്കൃതി അംഗങ്ങളുടെ മക്കൾക്കായി എല്ലാവർഷവും നൽകിവരുന്ന ആദരവും "സംസ്കൃതി എക്സലൻസ് അവാർഡ് - 2025" എന്ന പേരിൽ വെള്ളിയാഴ്ച വൈകീട്ട് ആറിന് അൽ അഷ്ബാൽ സ്കൂളിൽ നടക്കും. കേരളത്തിന്റെ മുൻ ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡെ മുഖ്യാതിഥിയായിരിക്കും. സയൻസ് വിഭാഗത്തിൽ അനീന മരിയ കുര്യാക്കോസ്, കോമേഴ്സ് വിഭാഗത്തിൽ മലിഹ മുംതാസ് നജീബ്, ഹ്യുമാനിറ്റീസ് വിഭാഗത്തിൽ ജിയ മറിയ ജൂഡ് എന്നിവരാണ് പ്രഥമ അഡ്വ. എ. മുഷാബ് സ്മാരക വിദ്യാഭാസ പുരസ്കാരത്തിന് അർഹരായിട്ടുള്ളത്.
മലിഹ മുംതാസ് നജീബ്, അനീന മരിയ കുര്യാക്കോസ്, ജിയ മറിയ ജൂഡ്
മൂന്നുപേരും ദോഹ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ വിദ്യാർഥിനികളാണ്. ദോഹയിൽ നടന്ന വാർത്തസമ്മേളനത്തിൽ സംസ്കൃതി രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഭാവി പരിപാടികളെ കുറിച്ച് ജനറൽ സെക്രട്ടറി ഷംസീർ അരീകുളം വിശദീകരിച്ചു.സംസ്കൃതി മുൻ സെക്രട്ടറി ഇ.എം. സുധീർ സംസാരിച്ചു. സംസ്കൃതി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജലീൽ എ.കെ., അഹമ്മദ്കുട്ടി അറളയിൽ, സാൾട്സ് സാമുവൽ, ശ്രീനാഥ് ശങ്കരൻകുട്ടി, അനിഷ് വി.എം എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

