‘ഖുർആൻ വഴി നടത്തുന്നു’; സമ്മേളനം 21ന്
text_fieldsദോഹ: ശൈഖ് അബ്്ദുല്ല ബിൻ സെയ്ദ് ആലുമഹ്മൂദ് ഇസ്ലാമിക് കൾചറൽ സെൻററിെൻറ ആഭിമുഖ്യത് തിൽ സംഘടിപ്പിക്കുന്ന ഖുർആൻ സമ്മേളനം ഡിസംബർ 21ന് വെള്ളിയാഴ്ച അൽ അറബി സ്റ്റേഡിയത്തി ൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിശുദ്ധഖുർആൻ പഠനം േപ്രാൽസ ാഹിപ്പിക്കുവാനും ഖുർആൻ സന്ദേശങ്ങൾ സമൂഹത്തിൽ വ്യാപകമാക്കുവാനും ഉദ്ദേശിച്ചാണ് ‘ഖുർആൻ വഴി നടത്തുന്നു’ എന്ന ശീർഷകത്തിൽ സമ്മേളനം നടത്തുന്നത്. ഉച്ചക്ക് ഒരുമണി മുതൽ ആരംഭിക്കുന്ന സമ്മേളനത്തിൽ ഡോ. ജമാലുദ്ദീൻ ഫാറൂഖി, പ്രഫ. ഹുമയൂൺ കബീർ, അൻസാർ നന്മണ്ട എന്നിവർ പ്രഭാഷണം നടത്തും.
2.25 വരെ നടക്കുന്ന ഉദ്ഘാടന സെഷനിൽ ഡോ. ജമാലുദ്ദീൻ ഫാറൂഖി ‘ഖുർആൻ: പ്രതിപാദനം, ദർശനം’ വിഷയം അവതരിപ്പിക്കും. ‘ഖുർആൻ വ്യാഖ്യാനം: വികാസവും, വളർച്ചയും’ എന്ന ഗവേഷണ വിഷയത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ അദ്ദേഹം വഗ്മിയും എഴുത്തുകാരനും ഭാഷാ പണ്ഡിതനുമാണ്. വയനാട് ഡബ്ല്യു.എം.ഒ ആർട്സ് കോളജ് മുൻപ്രിൻസിപ്പൽ ആണ്. ഇന്ത്യയിലും വിദേശരാജ്യങ്ങളിലും നിരവധി വേദികളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
3.15 മുതൽ 4.45 വരെയുള്ള സെഷനിൽ ‘ഖുർആെൻറ സംസ്കരണ പാഠങ്ങൾ’ വിഷയത്തിൽ അൻസാർ നന്മണ്ട പ്രഭാഷണം നടത്തും. 5.15 മുതൽ ഏഴ് വരെ നടക്കുന്ന സമാപന സെഷനിൽ പ്രഫ. ഹുമയൂൺ കബീർ ഫാറൂഖി ‘വിസ്മയിപ്പിക്കുന്ന വിശുദ്ധ ഖുർആൻ’ വിഷയത്തിൽ സംസാരിക്കും. പാറാൽ ഡി.െഎ.എ കോളജ് പ്രഫസറായ അദ്ദേഹം അറിയപ്പെടുന്ന പ്രഭാഷകനാണ്. പരിപാടിയിൽ പങ്കെടുക്കുന്നവർക്കായ് ഖത്തറിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ആവശ്യമുള്ളവർക്ക് 55926300 എന്ന നമ്പറിൽ ബന്ധപ്പെടാം. രജിസ്ട്രേഷന് 44358739 നമ്പറിൽ ബന്ധപ്പെടാം. വാർത്താസമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ ഹുസൈൻ മുഹമ്മദ് യു, ജനറൽ കൺവീനർ സിറാജ് ഇരിട്ടി, ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡൻറ് സുലൈമാൻ മദനി, ട്രഷറർ അഷ്റഫ് മടിയേരി, മീഡിയ വിങ് ചെയർമാൻ അബ്്ദുറഈഫ് കൊണ്ടോട്ടി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
