Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസം​ല റേ​സ്...

സം​ല റേ​സ് അ​ടു​ത്ത​വ​ർ​ഷം ജ​നു​വ​രി​യി​ൽ

text_fields
bookmark_border
സം​ല റേ​സ് അ​ടു​ത്ത​വ​ർ​ഷം ജ​നു​വ​രി​യി​ൽ
cancel

ദോ​ഹ: കാ​യി​ക​ക്ക​രു​ത്തി​ലെ രാ​ജാ​ക്ക​ന്മാ​ർ മാ​റ്റു​ര​ക്കു​ന്ന സം​ല റേ​സി​ന് ഖ​ത്ത​ർ വീ​ണ്ടും വേ​ദി​യാ​കു​ന്നു. ഖ​ത്ത​ർ ച​ല​ഞ്ച് റേ​സി​ങ് ക്ല​ബു​മാ​യി (സം​ല) സ​ഹ​ക​രി​ച്ച് വി​സി​റ്റ് ഖ​ത്ത​ർ സം​ഘ​ടി​പ്പി​ക്കു​ന്ന സം​ല ഇ​ന്റ​ർ​നാ​ഷ​ണ​ൽ റേ​സ് 2027 ജ​നു​വ​രി 23 ന് ​ന​ട​ക്കും.

നീ​ന്ത​ൽ, ഓ​ട്ടം, സൈ​ക്ലി​ങ്, ​ക​യാ​ക്കി​ങ് എ​ന്നി​ങ്ങ​നെയുള്ള ച​ല​ഞ്ചു​ക​ൾ പൂ​ർ​ത്തി​യാ​ക്കി 12 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ല​ക്ഷ്യ സ്ഥാ​ന​ത്ത് എ​ത്തി​ച്ചേ​ര​ണം. നാ​ലു ച​ല​ഞ്ചു​ക​ളും മത്സരാർത്ഥികൾ പൂർത്തീകരിക്കണം. കാ​യി​ക​താ​ര​ങ്ങ​ളു​ടെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ശേ​ഷി​യും വൈ​ദ​ഗ്ധ്യ​വും ഉ​റ​പ്പാ​ക്കി​യാ​ണ് വി​ജ​യി​ക​ളെ ക​ണ്ടെ​ത്തു​ന്ന​ത്.

2017ൽ ​ആ​ദ്യ​മാ​യി ആ​രം​ഭി​ച്ച സം​ല റേ​സ് ഇന്ന് ഖ​ത്ത​റി​ലെ പ്ര​ധാ​ന​പ്പെ​ട്ട കാ​യി​ക ഇ​വ​ന്റു​ക​ളി​ലൊ​ന്നാ​ണ്. ര​ജി​സ്ട്രേ​ഷ​ൻ, മ​റ്റ് നി​ർ​ദേ​ശ​ങ്ങ​ൾ, വിജയികൾക്കുള്ള സമ്മാനം തു​ട​ങ്ങിയ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് അ​റി​യി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Samla Race in January next year
Next Story