സമീർ ഏറാമല ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ് കൺവീനർ
text_fieldsസമീർ ഏറാമല
ദോഹ: ഖത്തർ ഇൻകാസ് പ്രസിഡൻറ് സമീർ ഏറാമലയെ ഒ.ഐ.സി.സി മിഡിൽഈസ്റ്റ് കൺവീനറായി കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പി നിയമിച്ചു. വിവിധ ജി.സി.സി രാജ്യങ്ങളിൽനിന്നായി 10 കൺവീനർമാരെയാണ് നിയമിച്ചത്. ജി.സി.സി രാജ്യങ്ങളിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് ഇന്ത്യൻ നാഷനൽ കോൺഗ്രസിെൻറ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും കൂടുതൽ പ്രവർത്തകരെ ആകർഷിക്കാനും ലക്ഷ്യമിട്ടാണ് കുവൈത്ത്, ബഹ്റൈൻ, സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിലേക്കായി 10 കൺവീനർമാരെ കൂടി നിയമിക്കാൻ തീരുമാനിച്ചത്. ഇതു സംബന്ധിച്ച സർക്കുലർ കെ.പി.സി.സി പ്രസിഡൻറ് കഴിഞ്ഞ ദിവസം പുറത്തിറക്കി.
കുമ്പളത്ത് ശങ്കർ പിള്ളയാണ് ഒ.ഐ.സി.സി േഗ്ലാബൽ ചെയർമാൻ. വർഗീസ് പുതുകുളങ്ങര (കുവൈത്ത്), രാജു കല്ലുംപുറം (ബഹ്റൈൻ), കുഞ്ഞി കുമ്പള, അഹമ്മദ് പുളിക്കൻ, ബിജു കല്ലുമല (സൗദി അറേബ്യ), ഇ.പി ജോൺസൺ, അഡ്വ. ഹാഷിക് തൈകണ്ടി, പി.കെ മോഹൻദാസ് (യു.എ.ഇ), സജീ ഔസേഫ് (ഒമാൻ) എന്നിവരാണ് മറ്റ് കൺവീനർമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

