സമാൻ പ്രീമിയർ ലീഗ്: ഐറിൻ സൂപ്പർ കിങ്സ് ചാമ്പ്യന്മാർ
text_fieldsസമാൻ പ്രീമിയർ ലീഗ് ജേതാക്കളായ ഐറിൻ സൂപ്പർ കിങ്സ്
ദോഹ: സമാൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഐറിൻ സൂപ്പർ കിങ്സ് ചാമ്പ്യന്മാരായി. യു.ഡി.എസ്.ടി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരങ്ങളുടെ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ സ്മാർട്ട് റോയൽ സ്പാർട്ടൻസിനെ 10 വിക്കറ്റിനാണ് തോൽപിച്ചത്.
നാലു ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ തുടർച്ചയായ രണ്ടു പരാജയങ്ങൾക്കുശേഷം വമ്പൻ തിരിച്ചുവരവോടെയാണ് ഐറിൻ ഫൈനലിലെത്തിയത്. ഐറിന്റെ ഓൾ റൗണ്ടർ വസീഫ് ഫൈനലിലെ മാൻ ഓഫ് ദ മാച്ചായി. സ്മാർട്ടിലെ വക്കാസ് ആണ് ടൂർണമെന്റിലെ താരം. കർലിഷിലെ മഹ്റൂഫും വിഷ്ണുവും യഥാക്രമം മികച്ച ബൗളറും മികച്ച ബാറ്ററും ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

