സമർ അൽ ഈദ് കുടുംബസംഗമം
text_fieldsസമർ അൽ ഈദ് കുടുംബസംഗമം ഡോ. അബ്ദു സമദ് ഉദ്ഘാടനം ചെയ്യുന്നു
ദോഹ: വടകരയിലെ കക്കുന്നത്ത് കുടുംബാംഗങ്ങൾ ഒത്തുചേർന്ന ‘സമർ അൽ ഈദ്’ സംഗമത്തിന് ദോഹ വേദിയായി. ഖത്തറിൽ പ്രവാസികളായുള്ള 200ൽ അധികം കുടുംബാംഗങ്ങൾ ഈദ് അവധിക്കാലത്ത് ഒത്തുചേർന്നു.
കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസമദ് ഉദ്ഘാടനം നിർവഹിച്ചു.
കെ.പി. ഹാരിസ് അധ്യക്ഷത വഹിച്ചു. എസ്.എ.എം ബഷീർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. അബ്ദു നാസർ നദ്വി ബോധവത്കരണ ക്ലാസ് നടത്തി. എം. ശുക്കൂർ, എം.വി. സിറാജ്, മൂക്കോലക്കൽ ഹംസ ഹാജി, അബ്ദുല്ല പൂമക്കോത്ത്, അഷ്റഫ്.കെ.പി, ഷാഹിദ് കെ.കെ, ശബാബ് കെ.പി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

