ദോഹ: ശമാൽ റോഡിൽ അൽ ഗറാഫ ഇൻർസെക്ഷൻ മുതൽ ഉം ലഖ്ബ(ലാൻഡ്മാർക്) ഇൻറർസെക്ഷൻ വരെ നാളെ മുതൽ ചൊവ്വാഴ്ച വരെ രാത്രി ഗതാഗതം തടയുമെന്ന് പബ്ലിക് വർക്സ് അതോറിറ്റി അശ്ഗാൽ അറിയിച്ചു. ജനുവരി 11 മുതൽ 16 വരെ ശമാൽ റോഡിലെ 1.5 കിലോമീറ്റർ ഭാഗത്താണ് ഗതാഗതം പൂർണമായും രാത്രികാലങ്ങളിൽ തടയുന്നത്. അൽ ഗറാഫക്കും മദീന ഖലീഫ നോർത്തിനും ഇടയിൽ പുതിയ പാലം സ്ഥാപിക്കുന്നതിെൻറ ഭാഗമായാണ് ഗതാഗത നിയന്ത്രണം നടപ്പിലാക്കുന്നത്. ബുധനാഴ്ച അർധരാത്രി 12.30 മുതൽ പുലർച്ചെ 4.30 വരെയും വെള്ളിയാഴ്ച പുലർച്ചെ 2 മണി മുതൽ രാവിലെ 9 വരെയും ഗതാഗതം തടയും. തുടർന്നുള്ള ദിവസങ്ങളിൽ ചൊവ്വാഴ്ച വരെ രാത്രി 12.30ന് ആരംഭിച്ച് പുലർച്ചെ 4.30 വരെയും ഗതാഗതം തടയും.
പാസ്പോർട്ട് ഇൻറർസെക്ഷൻ പാലത്തിനോടനുബന്ധിച്ച് ഇരുവശത്തുമുള്ള സർവീസ് റോഡുകളും ഇതോടൊപ്പം അടച്ചിടും. ദോഹയിൽ നിന്നും ശമാലിലേക്കുള്ളവർ പാസ്പോർട്ട് ഇൻറർസെക്ഷനിൽ നിന്നും ഖലീഫ സ്ട്രീറ്റിലേക്ക് തിരിഞ്ഞ് മർഖിയ ഇൻറർസെക്ഷനിലെത്തുകയും അവിടെനിന്ന് അറബ ്ലീഗ് സ്ട്രീറ്റിലൂടെ ദഹൽ അൽ ഹമാം ഇൻറർസെക്ഷൻ പിടിക്കണം. പിന്നീട് ഇടത് വശത്തേക്ക് തിരിഞ്ഞ് ലാൻഡ്മാർക്ക് ഇൻറർസെക്ഷനിൽ നിന്ന് ശമാൽ റോഡിലേക്ക് പ്രവേശിക്കുകയും വേണം.
ശമാലിൽ നിന്നും ദോഹയിലേക്കുള്ളവർ ലാൻഡ്മാർക്ക് അണ്ടർപാസിലൂടെ മർഖിയ സ്ട്രീറ്റിലേക്ക് തിരിയുകയും ദഹ്ൽ അൽ ഹമാം സിഗ്നലിൽ നിന്ന് അറബ് ലീഗ് സ്ട്രീറ്റിലൂടെ മർഖിയ സിഗ്നലിലെത്തി വലത്തോട്ട് തിരിഞ്ഞ് പാസ്പോർട്ട് റൗണ്ട് എബൗട്ടിൽ നിന്നും എക്സിറ്റാകണം.