Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസൽവ ബീച്ച് റിസോർട്ട്...

സൽവ ബീച്ച് റിസോർട്ട് ഉടൻ തുറക്കും

text_fields
bookmark_border
സൽവ ബീച്ച് റിസോർട്ട് ഉടൻ തുറക്കും
cancel
camera_alt???? ??????? ???????????

അബൂസംറ: തലസ്​ഥാനനഗരിയിൽനിന്ന്​ 97 കിലോമീറ്റർ അകലെ അബൂസംറയി​ലെ സൽവയിൽ പുതുതായി പണിത സൽവ ബീച്ച് റിസോർട്ട് ഉടൻ തുറക്കുമെന്ന് കതാറ ഹോസ്​പിറ്റാലിറ്റി അറിയിച്ചു.ഭാഗികമായി തുറക്കുന്ന സൽവ ബീച്ച് റിസോർട്ടിൽ ഒരു കുടുംബത്തിന് ഒരു വില്ല മാത്രമേ അനുവദിക്കൂ. റിസോർട്ട്  പ്രവർത്തനമാരംഭിക്കുന്നതി​െൻറ മറ്റു വിവരങ്ങൾ വരുംദിവസങ്ങളിൽ അറിയിക്കും.മൂന്ന് ദശലക്ഷം ചതുരശ്രമീറ്റർ വിസ്​തൃതിയിൽ ഖത്തറി​െൻറ തെക്കുപടിഞ്ഞാറൻ തീരത്ത് നിർമാണം പൂർത്തിയായ സൽവാ ബീച്ച് റിസോർട്ട് മിഡിലീസ്​റ്റിലെ മുൻനിര ബീച്ച് റിസോർട്ടായി മാറുമെന്നാണ് പ്രതീക്ഷ. 

ആധുനിക സൗകര്യങ്ങളോടെ 115 വില്ലകളും 246 മുറികളുള്ള പഞ്ചനക്ഷത്ര ഹോട്ടലും അറേബ്യൻ ഉൾക്കടലി​െൻറ മനോഹാരിത പ്രകടമാക്കുന്ന ദൃശ്യഭംഗിയും സൽവാ ബീച്ച് റിസോർട്ടി​െൻറ സവിശേഷതകളാണ്. മൂന്ന് കിലോമീറ്റർ ൈപ്രവറ്റ് ബീച്ച്, ലക്ഷ്വറി മറീന, യാച്ച് ക്ലബ്, വാട്ടർതീം പാർക്ക്, ഡൈവിങ്​ സ​െൻറർ, സിനിമ തിയറ്ററുകൾ, ഷോപ്പിങ്​ മാൾ,  അറേബ്യൻ വില്ലേജ്, സ്​പാ^ഹെൽത്ത് ക്ലബ് എന്നിവയും ഇവിടെ സന്ദർശകർക്കായി സജ്ജമാക്കിയിരിക്കുന്നു.ഖത്തർ ആസ്​ഥാനമായി പ്രവർത്തിക്കുന്ന ആഗോള തലത്തിലെ പ്രമുഖ ഹോട്ടൽ ഉടമകളും ഡെവലപ്പറും ഓപറേറ്ററുമായ കതാറ ഹോസ്​പിറ്റാലിറ്റിയാണ് സൽവാ ബീച്ച് റിസോർട്ടിനും പിന്നിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsgulf news
News Summary - salva beach resort-qatar news-gulf news
Next Story