Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightല​ഹ​രി​വി​ൽ​പ​ന;...

ല​ഹ​രി​വി​ൽ​പ​ന; നാ​ലു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel
camera_alt

ല​ഹ​രി​വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ​വ​ർ

ദോ​ഹ: ഖ​ത്ത​റി​ല്‍ ല​ഹ​രി​വി​ല്‍പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു പേ​ർ പി​ടി​യി​ൽ. ഡ്ര​ഗ് എ​ന്‍ഫോ​ഴ്സ്മെ​ന്റ് വി​ഭാ​ഗ​മാ​ണ് ഖ​ത്ത​റി​ന്റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ല​ഹ​രി​വി​ൽ​പ​ന​യും കൈ​മാ​റ്റ​വും ഉ​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി നാ​ല് ​ഏ​ഷ്യ​ൻ​വം​ശ​ജ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രു​ടെ താ​മ​സ​സ്ഥ​ല​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 421 ഗ്രാം ​ഹ​ഷീ​ഷും 800​ ഗ്രാം ​ഹെ​റോ​യി​നും അ​ട​ക്ക​മു​ള്ള ല​ഹ​രി​വ​സ്തു​ക്ക​ള്‍ ക​ണ്ടെ​ടു​ത്തു.

ബാ​ഗു​ക​ളി​ലും ചെ​റു പാ​ക്ക​റ്റു​ക​ളി​ലും ഗു​ളി​ക​രൂ​പ​ത്തി​ലു​മാ​ണ് ല​ഹ​രി​വ​സ്തു​ക്ക​ൾ സം​ഘം വി​ൽ​പ​ന ന​ട​ത്തി​യ​ത്. രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​വ​ര്‍ ല​ഹ​രി​വി​ല്‍പ​ന ന​ട​ത്തി​യ​താ​യി ഡ്ര​ഗ് എ​ൻ​ഫോ​ഴ്സ്മെ​ന്റ് വി​ഭാ​ഗം അ​റി​യി​ച്ചു. പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളെ​യും പ്ര​തി​ക​ളെ​യും തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liquor salearrest
News Summary - Sale of liquor-Four people were arrested
Next Story