ഖത്തറിൽ സന്ദർശക വിസക്ക് ശമ്പള പരിധി
text_fieldsദോഹ: ഖത്തറിലേക്കുള്ള കുടുംബ സന്ദർശക വിസാ നടപടികളുടെ വിശദാംശങ്ങൾ വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം. കുടുംബ സന്ദർശക വിസയിൽ ബന്ധുക്കളെയും മറ്റും ഖത്തറിലേക്ക് കൊണ്ടുവരാൻ ശമ്പള പരിധി നിശ്ചയിച്ചതായി അധികൃതർ അറിയിച്ചു. ഇതുപ്രകാരം ഭാര്യയെയും മക്കളെയും കൊണ്ടുവരാൻ അപേക്ഷകന് ചുരുങ്ങിയത് 5,000 റിയാൽ ശമ്പളം വേണം.
മാതാപിതാക്കൾ, സഹോദരങ്ങൾ ഉൾപ്പെടെ മറ്റു ബന്ധുക്കളെ കൊണ്ടുവരാൻ അപേക്ഷകന് ചുരുങ്ങിയത് 10,000 റിയാലും ശമ്പളം വേണമെന്ന് സർവിസ് ഓഫിസ് സെക്ഷൻ മേധാവി ലഫ്. കേണൽ ഡോ. സാദ് ഉവൈദ അൽ അഹ്ബാബി അറിയിച്ചു. മെട്രാഷ് രണ്ട് ആപ്ലിക്കേഷൻ വഴിയാണ് വിസക്ക് അപേക്ഷ സമർപ്പിക്കേണ്ടത്.
ഭാര്യക്കും മക്കൾക്കുമായി സന്ദർശക വിസക്ക് അപേക്ഷിക്കുേമ്പാൾ തൊഴിലുടമയിൽ നിന്നുള്ള നിരാക്ഷേപ പത്രം (നോ ഒബ്ജക്ഷൻ ലെറ്റർ), കമ്പനികാർഡിൻെറ പകർപ്പ്, സന്ദർശകരുടെ പാസ്പോർട്ട് കോപ്പി, അപേക്ഷകന്‍റെ ഐ.ഡികാർഡ് പകർപ്പ്, ഹെൽത് ഇൻഷുറൻസ്, റിട്ടേൺ ടിക്കറ്റ്, ബന്ധം തെളിയിക്കുന്ന തിരിച്ചറിയൽ രേഖ (ഭാര്യയെ കൊണ്ടുവരാൻ ആണെങ്കിൽ വിവാഹ സർട്ടിഫിക്കറ്റ്, മക്കൾക്ക് ജനന സർട്ടിഫിക്കറ്റ്), തൊഴിൽ വകുപ്പ് സാക്ഷ്യപ്പെടുത്തിയ വർക് കോൺട്രാക്ട്, എന്നിവ സഹിതമാണ് മെട്രാഷ് വഴി അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷകന് 5000 റിയാൽ ശമ്പളം ഉണ്ടായിരിക്കണം. മറ്റു ബന്ധുക്കൾക്ക് വിസക്കായി അപേക്ഷിക്കുേമ്പാഴും നിശ്ചിത രേഖകൾ സമർപ്പിക്കണം. നവജാത ശിശുക്കൾക്ക് രാജ്യത്ത് പ്രവേശിക്കാനും അസ്സൽ പാസ്പോർട്ട്, ജനന സർട്ടിഫിക്കറ്റ്, ഫോട്ടോ, അപേക്ഷകന്‍റെ റസിഡന്‍റ് പെർമിറ്റ് പകർപ്പ്, മാതാവിന്‍റെ വിസ എന്നിവ ആവശ്യമാണെന്ന് ലഫ്. കേണൽ ഡോ. അൽ അഹ്ബാബി അറിയിച്ചു.
അതേസമയം, അപേക്ഷകന്‍റെ സ്പോൺസർഷിപ്പിലാണ് മാതാവെങ്കിൽ കുട്ടികൾക്ക് വിസ ഓൺ അറൈവൽ ലഭ്യമാവും. വിസ നടപടികൾക്കായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ 18 സർവിസ് െസൻററുകൾ രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്നതായും അദ്ദേഹം അറിയിച്ചു. വിസ, റസിഡൻസ്, ഐ.ഡി സംബന്ധമായ സേവനങ്ങൾ എന്നിവ ഇവിടെ ലഭ്യമാവുമെന്നും അറിയിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്‍റെ സർവിസ് സെൻററുകളുടെയും ഹ്യൂമനിറ്റേറിഷൻ സർവിസ് ഓഫിസിന്‍റെയും സേവനങ്ങൾ സംബന്ധിച്ച് പബ്ലിക് റിലേഷൻസ് വിഭാഗം സംഘടിപ്പിച്ച വെബിനാറിലാണ് അധികൃതർ കാര്യങ്ങൾ വിശദീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

