നമുക്കൊരുമിച്ചോടാം... ആരോഗ്യത്തിലേക്ക്
text_fieldsരോഗങ്ങളെ ഇല്ലാതാക്കാനും ആരോഗ്യത്തോടെ ജീവിക്കാനും ഏറ്റവും നല്ല പ്രതിവിധി വ്യായാമം തന്നെയാണ്. സ്പോർട്സിനോടുള്ള പ്രിയം എനിക്കും കുടുംബത്തിനും ആരോഗ്യത്തോടെ കഴിയാനുള്ള വഴിയാണ് തുറന്നുതന്നിരിക്കുന്നത്. കുട്ടികളെയും കൂട്ടി കുടുംബത്തോടൊപ്പം മുടങ്ങാത െ ചെയ്യുന്ന വ്യായാമംതന്നെയാണ് ആരോഗ്യകരമായ ജീവിതം എനിക്കും കുടുംബത്തിനും ലഭിച്ചതിനു പിന്നിൽ.
ചെറിയ പ്രായത്തിൽതന്നെ കുട്ടികളിൽ കായികാഭിരുചി വളർത്തിയെടുത്താൽ മതി, താമസിയാതെ അവരും ആരോഗ്യകാര്യത്തിൽ ശ്രദ്ധയുള്ളവരായി മാറും. ഖത്തറിൽ നടക്കുന്ന എല്ലാ കായികപരിപാടികളിലും ഞാൻ കുടുംബത്തെയും ഒപ്പം കൂട്ടിയാണ് പങ്കെടുക്കുന്നത്. ആരോഗ്യകരമായ ജീവിതത്തിലേക്ക് ചുവടുവെക്കുന്നതിെനാപ്പം സാമൂഹികബന്ധങ്ങൾ വളർത്തിയെടുക്കാനും വ്യക്തിത്വ രൂപവത്കരണത്തിനുംവരെ എെൻറ കുട്ടികളെ സഹായിച്ചത് സ്പോർട്സ് തന്നെയാണ്.
കുടുംബത്തോടൊപ്പം ആഹ്ലാദത്തോടെ പങ്കെടുക്കാൻ കഴിയുന്ന ഏറ്റവും മികച്ച അവസരമാണ് ഗൾഫ് മാധ്യമം ‘ഖത്തർ റൺ 2020’ എന്ന കായികപരിപാടി വഴി ഖത്തറിലെ കുടുംബങ്ങൾക്കായി കാഴ്ചവെക്കുന്നത്. പ്രവാസികുടുംബങ്ങൾക്ക് കൂട്ടംകൂടി അത്യാഹ്ലാദത്തോടെ മാറ്റുരക്കാൻ കഴിയുന്ന അസുലഭ അവസരമാണിത്. ‘ഖത്തർ റൺ 2020’ ഇവൻറിൽ ഓടുന്നതിന് ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന എെൻറ കുടുംബത്തോെടാപ്പം ഞാൻ ഉറപ്പായും എത്തും. രോഗങ്ങളാൽ വലയാത്ത, സമ്മർദങ്ങളാൽ തളച്ചിടാനാവാത്ത, ആരോഗ്യകരമായ കുടുംബമായി മാറാനും ജീവിതശൈലികളിൽ മാറ്റം വരുത്തി സന്തോഷത്തോടെ കഴിയാനും നിങ്ങളെ കുടുംബത്തിനും ഇൗ അവസരം ഉറപ്പാക്കൂ...
