ഖത്തർ അണ്ടർ-17 ഹാൻഡ്ബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് സഹൽ ഫൈസൽ
text_fieldsഖത്തർ അണ്ടർ 17 ഹാൻഡ്ബാൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഹൽ ഫൈസൽ
ദോഹ: ഖത്തർ അണ്ടർ-17 ഹാൻഡ്ബാൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഐഡിയൽ ഇന്ത്യൻ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയും മലയാളിയുമായ സഹൽ ഫൈസൽ. നവംബർ ഒന്നുവരെ മൊറോക്കോയിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ ഖത്തർ നാഷനൽ അണ്ടർ-17 ഹാൻഡ്ബാൾ ടീമിൽ സഹൽ മാറ്റുരക്കും. തുനീഷ്യ, സ്പെയിൻ, കൊറിയ തുടങ്ങിയ ശക്തരായ എതിരാളികളുമായാണ് ഗ്രൂപ് ഘട്ടത്തിൽ ഖത്തർ ഏറ്റുമുട്ടുക.
കായിക മികവും തുടർച്ചയായ പരിശിലനവും നിശ്ചയദാർഢ്യവുമാണ് സഹൽ ഫൈസലിനെ ദേശീയ ടിമിലെത്തിച്ചത്. മികച്ച നേട്ടം കൈവരിച്ച സഹൽ ഫൈസലിനെ ഐഡിയൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ, പ്രസിഡന്റ്, പ്രിൻസിപ്പൽ എന്നിവർ അഭിനന്ദിച്ചു. സ്കൂളിന് അഭിമാനകരമായ നിമിഷമാണിതെന്നും അവർ അഭിപ്രായപ്പെട്ടു. കായികരംഗത്തെ സമർപ്പണവും താൽപര്യവും മികവും മറ്റു വിദ്യാർഥികൾക്ക് പ്രചോദനമാകുമെന്ന് പ്രിൻസിപ്പൽ ശൈഖ് ഷമീം സാഹിബ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

