ആരാധകരേ, നിങ്ങളാണ് കരുത്ത്; ഗാലറിയിലുണ്ടാവണം- സഹൽ
text_fieldsദോഹ: ഇന്ത്യ-ആസ്ട്രേലിയ പ്രീ മാച്ച് വാർത്ത സമ്മേളനത്തിൽ ഖത്തറിലെ മലയാളികൾ ഉൾപ്പെടെ ആരാധകരോടായി മലയാളത്തിൽതന്നെ പ്രിയപ്പെട്ട താരം സഹൽ അബ്ദുൽ സമദ് അഭ്യർഥിച്ചു. ‘ഖത്തറിലെ മലയാളികൾ ഉൾപ്പെടെ എല്ലാവരും ഗാലറിയിലെത്തുമെന്ന് അറിയാം. അവരെ കാത്തിരിക്കുകയാണ് ഞങ്ങൾ.
അവരുടെ പിന്തുണയും ഗാലറിയിലെ ആരവവും ഞങ്ങൾക്ക് എപ്പോഴും ഇരട്ടി പ്രചോദനമാണ്. തീർച്ചയായും നിങ്ങളെ ഞങ്ങൾ കാത്തിരിക്കും. തീർച്ചയായും നല്ലൊരു കളി നിങ്ങൾക്കായി കാഴ്ചവെക്കും’ -ഖത്തറിലെ ഇന്ത്യൻ ആരാധകരോടായി മലയാളത്തിൽ തന്നെ സഹൽ പറഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകരാൽ നിറഞ്ഞ വാർത്ത സമ്മേളനത്തിലായിരുന്നു കോച്ച് ഇഗോർ സ്റ്റിമാകിന്റെ സാന്നിധ്യത്തിൽ സഹലിന്റെ വാക്കുകൾ.
ഇന്ത്യൻ സൂപ്പർ മത്സരത്തിനിടെയേറ്റ പരിക്കു കാരണം ആസ്ട്രേലിയക്കെതിരായ മത്സരത്തിൽ സഹൽ കളിക്കില്ല. പൂർണമായും ഫിറ്റ്നസ് വീണ്ടെടുത്താൽ ജനുവരി 18 ഉസ്ബകിസ്താനെതിരെ ഇറങ്ങും. അല്ലെങ്കിൽ സിറിയക്കെതിരായ അവസാന മത്സരത്തിൽ സഹലിനെ പ്രതീക്ഷിക്കാമെന്നാണ് കോച്ച് ഇഗോർ സ്റ്റിമാക് നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

