Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവി​ദ്യാ​ഭ്യാ​സ...

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ൾ​ക്ക് സു​ര​ക്ഷ ബോ​ധ​വ​ത്ക​ര​ണ ശി​ൽ​പ​ശാ​ല

text_fields
bookmark_border
വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ൾ​ക്ക് സു​ര​ക്ഷ ബോ​ധ​വ​ത്ക​ര​ണ ശി​ൽ​പ​ശാ​ല
cancel
camera_alt

​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച സു​ര​ക്ഷ ബോ​ധ​വ​ത്ക​ര​ണ ശി​ൽ​പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ  

ദോ​ഹ: രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കാ​യി അ​ടി​യ​ന്ത​ര സു​ര​ക്ഷാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച് സി​വി​ൽ ഡി​ഫ​ൻ​സ് ഓ​ഫ് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ബോ​ധ​വ​ൽ​ക്ക​ര​ണ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.നാ​ലു​ദി​വ​സം നീ​ണ്ടു​നി​​ന്ന ശി​ൽ​പ​ശാ​ല​യി​ൽ 1,200 ഓ​ളം സ്കൂ​ൾ മാ​നേ​ജ​ർ​മാ​രും പ്ര​തി​നി​ധി​ക​ളും, കൂ​ടാ​തെ പൊ​തു -സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രുമാണ് പ​ങ്കെ​ടു​ത്തത്.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലും അ​സാ​ധാ​ര​ണ സ​ന്ദ​ർ​ഭ​ങ്ങ​ളി​ലും പാ​ലി​ക്കേ​ണ്ട സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളെ​ക്കു​റി​ച്ചും സു​ര​ക്ഷി​ത​മാ​യ ഒ​ഴി​പ്പി​ക്ക​ൽ രീ​തി​ക​ളെ​ക്കു​റി​ച്ചു​മു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ശി​ൽ​പ​ശാ​ല​യി​ൽ പ​ങ്കു​വെ​ച്ചു.​ നാ​ഷ​ണ​ൽ അ​ലേ​ർ​ട്ട് സം​വി​ധാ​നം വ​ഴി സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക -അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ൽ, ​മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യേ​ണ്ട രീ​തി​ക​ൾ, സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​വ​ഹി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ൾ ശി​ൽ​പ​ശാ​ല​യി​ലൂ​ടെ കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:safetyQatar Newsgulf news malayalam
News Summary - Safety awareness workshop for educational institution representatives
Next Story