സഫാരിയിൽ 10, 20, 30 പ്രമോഷന് തുടക്കമായി
text_fieldsസഫാരി ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ച 10, 20, 30 പ്രമോഷനിൽനിന്ന്
ദോഹ: പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരിയിൽ 10, 20, 30 പ്രമോഷന് തുടക്കമായി. സ്വദേശികളും വിദേശികളുമടക്കം ഉപഭോക്താക്കൾ കാത്തിരിക്കുന്ന സഫാരിയുടെ ഏറ്റവും ജനപ്രിയ ഷോപ്പിങ് മേളയാണ് സഫാരി 10, 20, 30 പ്രമോഷൻ. പഴവർഗങ്ങൾ, പച്ചക്കറികൾ, മത്സ്യം, മാംസം, ബേക്കറി, ഹോട്ട് ഫുഡ് മറ്റ് ഭക്ഷ്യോൽപന്നങ്ങൾ, കോസ്മെറ്റിക്സ്, ഹൗസ്ഹോൾഡ്, റെഡിമെയ്ഡ്, പാദരക്ഷകൾ, ഇലേക്ട്രാണിക്സ്, കമ്പ്യൂട്ടർ ആക്സസറീസ് തുടങ്ങി നിത്യോപയോഗ വസ്തുക്കളും, ഭക്ഷ്യധാന്യങ്ങളും, തുണിത്തരങ്ങളും, അടക്കം ആയിരക്കണക്കിന് ഉൽപന്നങ്ങളാണ് വെറും 10, 20, 30 റിയാലിന് സഫാരി ഔട്ട്ലെറ്റുകളിൽ ഉപഭോക്താക്കൾക്കായി ലഭ്യമാക്കിയിട്ടുള്ളത്.
150 മില്ലി ലിറ്റർ രണ്ടു പീസ് ഡോവ് ബ്യൂട്ടി ക്രീം 10 റിയാൽ, മൂന്ന് ലിറ്ററിന്റെ റോയൽ കുക്ക്ലൈൻ അലൂമിനിയം പ്രഷർ കുക്കർ 20 റിയാൽ, സാൻേട്രാ ഗ്യാസ് ബർണർ 30 റിയാൽ, 1200 ഗ്രാം സാദിയ ചിക്കൻ ഗ്രില്ലർ 10 റിയാൽ , 500 ഗ്രാം പുക്ക് ഓർഗാനിക് ഗ്ലാസ് ജാർ ചീസ് 20 റിയാൽ, കിഡ്സ് ൈട്രസൈക്കിൾ 30 റിയാൽ, ലേഡീസ് അബായ രണ്ട് എണ്ണം 30 റിയാൽ തുടങ്ങിയവ പ്രധാന ആകർഷണങ്ങളിൽ ചിലതാണ്.
നാവിൽ കൊതിയൂറുന്ന വിവിധ രുചിക്കൂട്ടുകൾ ഒരുക്കികൊണ്ട് സഫാരി ബേക്കറി ആൻഡ് ഹോട്ട് ഫുഡ് വിഭാഗത്തിലും ഒട്ടനവധി വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പലതരം ജ്യൂസുകൾ, ഡ്രിങ്കിങ് വാട്ടർ, ചിക്കൻ പാർട്സ്, ചിക്കൻ നഗറ്റ്സ് വിവിധ ഇനം ഐസ്ക്രീം, തുടങ്ങി പാലും പാലുൽപന്നങ്ങളും അടക്കം നിരവധി ഭക്ഷ്യോൽപന്നങ്ങൾ 10, 20, 30 റിയാലിന് ഫ്രോസൺ വിഭാഗത്തിൽ ലഭ്യമാക്കുന്നുണ്ട്. ഹൗസ് ഹോൾഡ്, കോസ്മെറ്റിക്സ്, പെർഫ്യൂം, സ്റ്റേഷനറി, സ്പോർട്സ്, ഗാർമെന്റ്സ് ആൻഡ് റെഡിമെയ്ഡ്, ഇലേക്ട്രാണിക്സ് എന്നിങ്ങനെ വിവിധ മേഖലകളിൽ 10,20,30 പ്രമോഷൻ ഉൽപന്നങ്ങൾ ലഭിക്കും.
സഫാരി ഔട്ട്ലെറ്റുകളിൽനിന്നും 50 റിയാലിന് ഷോപ്പിങ് നടത്തുമ്പോൾ ലഭിക്കുന്ന ഇ റാഫിൾ കൂപ്പൺ വഴി നറുക്കെടുപ്പിലൂടെ 25 ടൊയോട്ട റേസ് കാറുകൾ സമ്മാനമായി നേടാനുള്ള അവസരമാണ് ഇത്തവണ സഫാരി വിൻ 25 ടൊയോട്ട റേസ് കാർസ് മെഗാ പ്രമോഷൻ വഴി ഉപഭോകതാക്കൾക്കായി ഒരുക്കിയിരിക്കുന്നത്. മെഗാ പ്രമോഷന്റെ മൂന്നാമത്തെ നറുക്കെടുപ്പ് ബർവ വില്ലേജിലെ സഫാരി ഹൈപ്പർ മാർക്കറ്റിൽ നടക്കും. ആദ്യ അഞ്ചു നറുക്കെടുപ്പിൽ നാല് വിജയികൾക്കും അവസാന നറുക്കെടുപ്പിൽ അഞ്ചു വിജയികൾക്കുമാണ് ടൊയോട്ട റേസ് കാർ സ്വന്തമാക്കാനുള്ള അവസരം.

