Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

2.5 മില്യണ്‍ രൂപയുടെ സമ്മാനങ്ങളുമായി സഫാരിയൊപ്പം; ഓണം, സമ്മാനമോണം... മെഗാ പ്രമോഷന്‍

text_fields
bookmark_border
2.5 മില്യണ്‍ രൂപയുടെ സമ്മാനങ്ങളുമായി സഫാരിയൊപ്പം; ഓണം, സമ്മാനമോണം... മെഗാ പ്രമോഷന്‍
cancel

ദോഹ: ഓണക്കാലത്ത് ഉപഭോക്താക്കള്‍ക്കായി വന്‍ സമ്മാന പദ്ധതി ഒരുക്കി പ്രമുഖ റീട്ടെയില്‍ ശൃംഖലയായ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ്. 'സഫാരിയൊപ്പം ഓണം... സമ്മാനമോണം...!' എന്ന പ്രമേയത്തില്‍ 2.5 മില്യണ്‍ രൂപക്ക് തുല്യമായ 100,000 റിയാലിന്റെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ആഗസ്റ്റ് 10 മുതല്‍ ഒക്ടോബര്‍ രണ്ടു വരെ നീണ്ടുനിൽക്കുന്ന മെഗാ പ്രമോഷനിൽ 41 ഭാഗ്യശാലികള്‍ക്ക് സമ്മാനങ്ങള്‍ സ്വന്തമാക്കാം. ഖത്തറിലെ സഫാരിയുടെ ഏത് ഔട്ട്‌ലെറ്റില്‍ നിന്നും 50 ഖത്തര്‍ റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഇ-റാഫിള്‍ കൂപ്പണ്‍ വഴി പ്രമോഷന്റെ ഭാഗമാകാം.

ഒന്നാം സമ്മാനമായി ഒരു വിജയിക്ക് 15,000 ഖത്തര്‍ റിയാലും, രണ്ടാം സമ്മാനമായി രണ്ടുപേര്‍ക്ക് 10,000 ഖത്തര്‍ റിയാല്‍ വീതവും, മൂന്നാം സമ്മാനമായി മൂന്നുപേര്‍ക്ക് 5,000 ഖത്തര്‍ റിയാല്‍ വീതവും ലഭിക്കും. കൂടാതെ നാലാം സമ്മാനമായി സാംസങ് എസ് 25 അള്‍ട്രാ സ്മാര്‍ട്ട്‌ഫോണ്‍ (മൂന്നുപേര്‍ക്ക്), അഞ്ചാം സമ്മാനമായി അസ്യൂസ് ലാപ്‌ടോപ്പ് (അഞ്ചുപേര്‍ക്ക്), ആറാം സമ്മാനമായി സാംസങ് ഫ്രണ്ട് ലോഡ് വാഷിങ് മെഷീന്‍ (രണ്ടുപേര്‍ക്ക്), ഏഴാം സമ്മാനമായി സാംസങ് 65 ഇഞ്ച് ടിവി (അഞ്ചുപേര്‍ക്ക്), എട്ടാം സമ്മാനമായി ലെനോവോ ടാബ് (പത്തുപേര്‍ക്ക്), ഒന്‍പതാം സമ്മാനമായി 500 ഖത്തര്‍ റിയാലിന്റെ സഫാരി ഗിഫ്റ്റ് വൗച്ചര്‍ (പത്തുപേര്‍ക്ക്) തുടങ്ങിയവയാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. സമ്മാന പദ്ധതിയുടെ മെഗാ നറുക്കെടുപ്പ് ഒക്ടോബര്‍ നാലിന് അബു ഹമൂറിലെ സഫാരി മാളില്‍ നടക്കും.

ഗുണമേന്മയില്‍ ഒട്ടും വിട്ടുവീഴ്ചയില്ലാതെ ഇന്ത്യന്‍ പച്ചക്കറികള്‍ ഏറ്റവും കുറഞ്ഞവിലയില്‍ ലഭ്യമാക്കുന്നതിനോടൊപ്പം ഹോട്ട്ഫുഡ് വിഭാഗത്തില്‍ വിപുലമായ സദ്യയും ഒരുക്കുന്നുണ്ട്. മാത്രമല്ല, ഗാര്‍മെന്റ്‌സ് ആൻഡ് റെഡിമെയ്ഡ് വിഭാഗത്തില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ആവിശ്യമായ എല്ലാ തുണിത്തരങ്ങളും ലഭ്യമാക്കിക്കൊണ്ട് ഓണം കലക്ഷന്‍ എല്ലാ സഫാരി ഔട്ട് ലെറ്റുകളിലും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഗ്രോസറി, ഫ്രഷ്ഫുഡ്, ഫ്രോസണ്‍ അടക്കമുള്ള എല്ലാ വിഭാഗങ്ങളിലും വന്‍ വിലകുറവില്‍ ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ലഭ്യമാക്കുമെന്നും സഫാരി മാനേജ്‌മെന്റ് കൂട്ടിച്ചേര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Safari with prizes of Rs 2.5 million; Onam Mega promotion
Next Story