'സഫാരി വിൻ 50 മില്യൺ ക്ലബ് കാർഡ് പോയൻറ്സ്' മെഗാ പ്രമോഷൻ തുടങ്ങി
text_fieldsദോഹ: സഫാരി ഹൈപ്പർ മാർക്കറ്റുകളിൽ ഏറ്റവും പുതിയ മെഗാ പ്രമോഷനായ 'വിൻ 50 മില്യൺ മൈ സഫാരി ക്ലബ്കാർഡ് പോയൻറ്സ് മെഗാ പ്രമോഷൻ' തുടങ്ങി. ഏത് ഔട്ട്ലെറ്റുകളിൽനിന്നും അമ്പത് റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന ഇ–റാഫിൾ കൂപ്പൺ വഴി മൈ സഫാരി ക്ലബ് കാർഡിൽ രജിസ്റ്റർ ചെയ്ത ഏതൊരാൾക്കും ഈ മെഗാ സമ്മാന പദ്ധതിയിൽ പങ്കാളികളാകാം. 50 മില്യൺ മൈ സഫാരി ക്ലബ് കാർഡ് പോയൻറുകളാണ് സഫാരി സമ്മാനമായി നൽകുന്നത്.
മൊത്തം അഞ്ച് നറുക്കെടുപ്പുകളിൽ ഓരോ നറുക്കെടുപ്പിലും ഒന്നാം സമ്മാനമായി 10000 ഖത്തർ റിയാൽ മൂല്യമുള്ള നാലുലക്ഷം മൈ സഫാരി ക്ലബ് കാർഡ് പോയൻറുകൾ അഞ്ച് വിജയികൾക്ക് നൽകും. രണ്ടാം സമ്മാനമായി 7500 ഖത്തർ റിയാൽ മൂല്യമുള്ള മൂന്നുലക്ഷം മൈ സഫാരി ക്ലബ് കാർഡ് പോയൻറുകൾ 10 വിജയികൾക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 5000 ഖത്തർ റിയാൽ മൂല്യമുള്ള രണ്ടുലക്ഷം പോയൻറുകൾ 15 വിജയികൾക്ക് കിട്ടും. നാലാം സമ്മാനമായി 2500 റിയാലിെൻറ മൂല്യമുള്ള ഒരുലക്ഷം മൈ സഫാരി ക്ലബ് കാർഡ് പോയൻറുകൾ 20 വിജയികൾക്ക് നൽകും. അഞ്ച് നറുക്കെടുപ്പുകളിലായി 250 ഭാഗ്യശാലികൾക്കായി 50 മില്യൺ ക്ലബ് കാർഡ് പോയൻറുകളാണ് ലഭിക്കുക.
ഓരോ നറുക്കെടുപ്പിലും 50 വിജയികളെ വീതമാണ് തിരഞ്ഞെടുക്കുന്നത്. ഓരോ നറുക്കെടുപ്പിലും രണ്ടര ലക്ഷം റിയാലിെൻറ പോയൻറുകളാണ് വിജയികളെ കാത്തിരിക്കുന്നത്. ഒന്നാം സമ്മാനമായി ഒരു മില്യൺ ഖത്തർ റിയാൽ നൽകിക്കൊണ്ട് റീെട്ടയിൽ മേഖലയിൽ ചരിത്രം സൃഷ്ടിച്ച സഫാരിയുടെ എല്ലാ പ്രമോഷനുകളെയും സ്വീകരിക്കുന്ന സഫാരി ഉപഭോക്താക്കൾ പുതിയ പ്രമോഷനെയും പ്രാധാന്യത്തോടെ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സഫാരി ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടറും ചീഫ് കോഒാഡിനേറ്ററുമായ ഷഹീൻ ബക്കർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

