സഫാരി "ഷോപ്പ് ആൻഡ് റൈഡ്' നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു
text_fieldsസഫാരി 'ഷോപ്പ് ആൻഡ് റൈഡ്' അവസാനഘട്ട നറുക്കെടുപ്പ് വിജയികളെ ഖത്തർ വാണിജ്യ മന്ത്രാലയ പ്രതിനിധികളുടെ സാന്നിധ്യത്തിൽ പ്രഖ്യാപിച്ചപ്പോൾ
ദോഹ: സഫാരി ഹൈപ്പർമാർക്കറ്റ് സീസണലായി സമർപ്പിച്ച പ്രത്യേക ഓഫറായ 'ഷോപ്പ് ആൻഡ് റൈഡ് ഇൻ 30 നിസ്സാൻ മാഗ്നൈറ്റ്' പ്രചാരണത്തിന്റെ ഏഴാമത്തെയും അവസാനത്തെയും നറുക്കെടുപ്പ് നടന്നു. സഫാരി മാൾ അബു ഹമൂറിൽ നടന്ന നറുക്കെടുപ്പിൽ ഖത്തർ വാണിജ്യ മന്ത്രാലയ പ്രതിനിധിയും സഫാരി മാനേജ്‌മെന്റ് പ്രതിനിധികളും സന്നിഹിതരായിരുന്നു. സതീഷ് കുമാർ, അബ്ദുൽ ഹമീദ് ബിൻ സാഹിബ്, രാജേന്ദർ ഖാദെക്കർ, പ്രദീപ് കുമാർ എഡ്ലിൻ, സഹാദ് ഖാൻ, അബ്ദുൾ സാത്താർ എന്നിവരാണ് അവസാന നറുക്കെടുപ്പിലെ വിജയികൾ.
സഫാരിയുടെ ഏതെങ്കിലും ഔട്ട്‌ലെറ്റുകളിൽ നിന്ന് 50 ഖത്തർ റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന ഇ-നറുക്കെടുപ്പ് കൂപ്പണിലൂടെ ആകെ 30 നിസ്സാൻ മാഗ്നൈറ്റ് ആണ് മെഗാ പ്രചാരണത്തിലൂടെ ഉപഭോക്താക്കൾക്ക് സമ്മാനമായി നൽകിയത്. വിവിധ ഘട്ടങ്ങളിലായി നടന്ന ഏഴ് നറുക്കെടുപ്പുകളിലൂടെയാണ് 30 വിജയികളെ തിരഞ്ഞെടുത്തത്.
സഫാരിയുടെ ശ്രദ്ധേയമായ പ്രചാരണങ്ങളിൽ ഒന്നായി മാറിയ 'ഷോപ്പ് ആൻഡ് റൈഡ് ഇൻ 30 നിസ്സാൻ മാഗ്നൈറ്റ്' പ്രചാരണത്തിന് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സഫാരിയുടെ വിവിധ ഔട്ട്‌ലെറ്റുകളിൽ നിന്നായി വൻതോതിൽ ഉപഭോക്താക്കൾ പ്രചാരണത്തിൽ പങ്കാളികളായി.
ഉപഭോക്താക്കൾ നൽകിയ മികച്ച പിന്തുണയ്ക്കും പങ്കാളിത്തത്തിനും സഫാരി മാനേജ്‌മെന്റ് നന്ദി അറിയിച്ചു. ഉപഭോക്താക്കൾക്കായി കൂടുതൽ ആകർഷകമായ മെഗാ പ്രചാരണങ്ങളും ഓഫറുകളും ഉടൻതന്നെ സഫാരി ഒരുക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

