സഫാരി ഷോപ്പ് ആൻഡ് ഡ്രൈവ് നറുക്കെടുപ്പ്
text_fieldsസഫാരി ഷോപ്പ് ആൻഡ് ഡ്രൈവ് നറുക്കെടുപ്പ് വിജയികളെ തെരഞ്ഞെടുത്തപ്പോൾ
ദോഹ: പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരി ഹൈപ്പർമാർക്കറ്റിന്റെ മെഗാ പ്രമോഷനായ ഷോപ്പ് ആൻഡ് ഡ്രൈവ്, വിൻ 30 ബെസ്റ്റൺ കാർസ് മെഗാ പ്രമോഷന്റെ ആദ്യ നറുക്കെടുപ്പ് വിജയികളെ തെരെഞ്ഞെടുത്തു. സൽവാ റോഡിലെ സഫാരി ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ മന്ത്രാലയ പ്രിതിനിധിയും സഫാരി മാനേജ്മെന്റ് പ്രതിനിധികളും സന്നിഹിതരായി. നറുക്കെടുപ്പിലെ സമ്മാനാർഹർ കുമിനൂറി പുലായ, ജോണി ലീ എലിനർവെസ്, ഷാഹിദ് ഹുസ്സൈൻ ആഷിഖ്, അൻസാ മീതാൽ എവെള്ളരി എന്നിവരെയാണ് വിജയികളായി തെരെഞ്ഞെടുത്തത്.
സഫാരിയുടെ ഏത് ഔട്ട്ലറ്റിൽ നിന്നും 50 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന ഇ- റാഫിൾ കൂപ്പണിലൂടെ 30 ബെസ്റ്റ്യൂൺ കാറുകളാണ് സമ്മാനമായി നൽകുന്നത്. ഓരോ നറുക്കെടുപ്പിലും നാല് ബെസ്റ്റ്യൂൺ കാറുകൾ വീതവും അവസാനത്തെ നറുക്കെടുപ്പിൽ അഞ്ച് ബെസ്റ്റ്യൂൺ കാറുകളുമാണ് സമ്മാനമായി നൽകുന്നത്. സഹാരിയുടെ എല്ലാ ഔട്ട്ലറ്റുകളിലും ഈ ഷോപ്പ് ആന്റ് വിൻ പ്രമോഷൻ ലഭ്യമായിരിക്കും. നിരവധി സമ്മാന പദ്ധതികൾ അവതരിപ്പിച്ചുകൊണ്ട് ജനമനസ്സുകളിൽ ഇടം നേടിയ സഫാരിക്ക് ഇതിനോടകം തന്നെ ഒട്ടനവധി വിജയികളെ സൃഷ്ടിച്ചെടുക്കാൻ സാധിച്ചിട്ടുണ്ട്. പുതിയ മെഗാ പ്രൊമോഷനും ജനങ്ങൾ നെഞ്ചിലേറ്റി സ്വീകരിച്ചതിനു സഫാരി മാനേജ്മന്റ് നന്ദി അറിയിച്ചു. പ്രമോഷന്റെ രണ്ടാമത്തെ നറുക്കെടുപ്പ് ഫെബ്രുവരി 15 ന് അൽഖോറിലെ സഫാരി ഹൈപ്പർ മാർക്കറ്റിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

