സഫാരി ഷോപ്പ് ആൻഡ് ഡ്രൈവ് നറുക്കെടുപ്പ് വിജയികളെ തിരഞ്ഞെടുത്തു
text_fieldsസഫാരി ഷോപ്പ് ആൻഡ് ഡ്രൈവ് മെഗാ പ്രമോഷന്റെ രണ്ടാമത്തെ നറുക്കെടുപ്പ് വിജയികളെ
തെരെഞ്ഞെടുത്തപ്പോൾ
ദോഹ: പ്രമുഖ ഫൈപ്പര്മാര്ക്കറ്റ് ശൃംഖലയായ സഫാരി മെഗാ പ്രമോഷനായ ഷോപ്പ് ആൻഡ് ഡ്രൈവ്, വിന് 30 ബെസ്റ്റൂണ്‍ കാര്‍സ് മെഗാ പ്രമോഷന്റെ രണ്ടാമത്തെ നറുക്കെടുപ്പ് വിജയികളെ തിരഞ്ഞെടുത്തു.
അല്‍ഖോറിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ വാണിജ്യ മന്ത്രാലയ പ്രിതിനിധിയും സഫാരി മാനേജമെന്റ് പ്രതിനിധികളും സന്നിഹിതരായിരുന്നു. മൊസ്തഫ, തിനകര്‍ കുമാര സ്വാമി, അരൂപ് സുശീല്‍, മുഹമ്മദ് ഷര്ഫരാസ് എന്നിവരെയാണ് നറുക്കെടുപ്പിലെ വിജയികളായി തിരഞ്ഞെടുത്തത്.
സഫാരിയുടെ എത് ഔട്ട്ലറ്റില് നിന്നും 50 റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഇ റാഫിള്‍ കൂപ്പണിലൂടെ 30 ബെസ്റ്റ്യൂണ്‍ കാറുകളാണ് സമ്മാനമായി നല്‍കുന്നത്. ഓരോ നറുക്കെടുപ്പിലും നാല് ബെസ്റ്റ്യൂണ്‍ കാറുകള്‍ വീതവും അവസാനത്തെ നറുക്കെടുപ്പില്‍ അഞ്ച് ബെസ്റ്റ്യൂണ്‍ കാറുകളുമാണ് സമ്മാനമായി നല്‍കുന്നത്.
സഫാരിയുടെ എല്ലാ ഒട്ട്ലറ്റുകളിലും ഈ പ്രമോഷന് ലഭ്യമായിരിക്കും. നിരവധി സമ്മാന പദ്ധതികള്‍ അവതരിപ്പിച്ച് ജനമനസ്സുകളില്‍ ഇടം നേടിയ സഫാരിക്ക് ഇതിനോടകം തന്നെ ഒട്ടനവധി വിജയികളെ സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്. പുതിയ മെഗാ പ്രൊമോഷനും ജനങ്ങള്‍ നെഞ്ചിലേറ്റി സ്വീകരിച്ചതിനു സഫാരി മാനേജ്മന്റ് നന്ദി അറിയിച്ചു.
പ്രമോഷന്റെ മുന്നാമത്തെ നറുക്കെടുപ്പ് മാര്‍ച്ച് 29 ന് ബര്‍വ്വ വില്ലേജിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

