സഫാരി ഓണപ്പൂക്കളം: തൃശൂർ ജില്ല സൗഹൃദവേദിക്ക് കിരീടം
text_fieldsപൂക്കള മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ തൃശൂർ ജില്ല സൗഹൃദവേദിക്ക് സഫാരിമാൾ മാനേജർ തമീം ഹംസ ട്രോഫി സമ്മാനിക്കുന്നു
ദോഹ: ഓണത്തോടനുബന്ധിച്ച് സഫാരി മാൾ നടത്തിയ പൂക്കള മത്സരത്തിൽ തൃശൂർ ജില്ല സൗഹൃദ വേദി ചാമ്പ്യന്മാരായി. ആറ് ടീമുകൾ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയ മത്സരത്തിൽ സഫാരി ആപ്പിലൂടെ നടന്ന വോട്ടിങ്ങിലായിരുന്നു വിജയികളെ തീരുമാനിച്ചത്. മറ്റു ടീമുകളും ഒരുമിച്ചു നേടിയ വോട്ടിനേക്കാൾ കൂടുതൽ വോട്ടുകൾ നേടിയാണ് തൃശൂർ ജില്ല സൗഹൃദവേദി കിരീടം ചൂടിയത്.
വിജയികൾക്കുള്ള ട്രോഫിയും സമ്മാനത്തുകയും സഫാരി മാൾ മാനേജർ തമീം ഹംസയിൽ നിന്നും വേദി പ്രസിഡൻറ് മുഹമ്മദ് മുസ്തഫ, ട്രഷറർ പ്രമോദ്, കൾച്ചറൽ കമ്മിറ്റി ചെയർമാൻ ഹബീബ് ചെമ്മാപ്പുള്ളി, പൂക്കള മത്സരം കോഓഡിനേറ്റർമാരായ ആർ. ഒ അഷറഫ്, പി. സജീഷ്, ആർ.കെ. റാഫി, എക്സിക്യൂട്ടിവ് അംഗം സുധീർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. സഫാരി സീനിയർ പർച്ചേസ് മാനേജർ രാജേഷ് നായർ, മാർക്കറ്റിങ് മാനേജർ അബ്ദുൽ സമദ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

