50 ലക്ഷം രൂപയുടെ സമ്മാനങ്ങളുമായി സഫാരി ഓണം മെഗാ പ്രമോഷന് തുടക്കം
text_fieldsദോഹ: പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരിയിൽ 50 ലക്ഷം രൂപയുടെ സമ്മാനങ്ങളുമായി സഫാരി ഓണം മെഗാ പ്രൊമോഷന് തുടക്കം. ഓണം ഓർമകളെല്ലാം പ്രവാസികളായ മലയാളികളുടെ മനസ്സിലേക്ക് ഒരിക്കൽകൂടി കൊണ്ടുവരുകയാണ് ഖത്തറിലെ ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പായ സഫാരി. ഓണം മെഗാ പ്രൊമോഷനോടനുബന്ധിച്ച് രണ്ടു ലക്ഷം റിയാലിന്റെ (ഏകദേശം 50 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) സമ്മാനങ്ങളാണ് സഫാരി ഉപഭോക്താക്കൾക്കായി നൽകുന്നത്. ഒന്നാം സമ്മാനമായി 25,000 റിയാലും, രണ്ടാം സമ്മാനമായി 15,000 റിയാൽ രണ്ടുപേർക്കും, മൂന്നാം സമ്മാനമായി 10,000 റിയാൽ മൂന്നുപേർക്കും നൽകും. കൂടാതെ ഫ്രിഡ്ജ്, സാംസങ് വാഷർ, ഐ ഫോൺ, റാഡോ, സഫാരി വൗച്ചർ തുടങ്ങിയ നിരവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
50 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന കൂപ്പണിലൂടെ നിരവധി സമ്മാനങ്ങൾ നേടാനുള്ള അവസരമാണ് സഫാരി തങ്ങളുടെ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. നറുക്കെടുപ്പ് ഒക്ടോബർ ഏഴിന് സഫാരി മാളിൽ നടക്കും. കൂടാതെ ഓണാഘോഷങ്ങളുടെ ഭാഗമായി പഴയകാല ഓണച്ചന്തകളെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ഒരുക്കങ്ങളോടെയാണ് സഫാരി ഇത്തവണ ഓണം പ്രമോഷന് തുടക്കം കുറിച്ചിരിക്കുന്നത്. പ്രമോഷനോട് അനുബന്ധിച്ച് പച്ചക്കറികൾക്കും ഓണത്തിന് വേണ്ട എല്ലാ വിഭവങ്ങൾക്കും അവിശ്വസനീയമായ വിലക്കുറവാണ് സഫാരി നൽകുന്നത്.
സഫാരി ബേക്കറി ആൻഡ് ഹോട്ട് വിഭാഗത്തിൽ 25 കൂട്ടം വിഭവങ്ങൾ അടങ്ങിയ സഫാരി ഓണസദ്യ 30 റിയാലിനാണ് നൽകുന്നത്. കൂടാതെ ഒരു സദ്യ വാങ്ങിക്കുമ്പോൾ ഓണക്കോടിയായി ഒരു മുണ്ട് സൗജന്യമായി നേടാം. സഫാരിയിൽ മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമായിരിക്കും ഓണസദ്യ ലഭിക്കുക. ഓണത്തിനോടനുബന്ധിച്ച് ഹൗസ്ഹോൾഡ് വിഭാഗത്തിലും ഓണക്കോടികൾ, കുഞ്ഞുടുപ്പുകൾ, കസവുമുണ്ടുകൾ, സെറ്റുസാരി എന്നിവയുടെ വലിയൊരു ശേഖരംതന്നെ ഔട്ട്ലറ്റുകളിൾ ഒരുക്കിയിട്ടുണ്ട്.
കൂടാതെ സഫാരിയുടെ ഔട്ട്ലറ്റുകളിൽനിന്ന് 50 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി നറുക്കെടുപ്പിലൂടെ 25 ടൊയോട്ട റെയ്സ് കാറുകൾ സമ്മാനമായി നേടാനുള്ള അവസരം സഫാരി വിൻ 25 ടൊയോട്ട റെയ്സ് കാർസ് മെഗാ പ്രൊമോഷനിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നു. ഈ മെഗാ പ്രൊമോഷന്റെ ആറാമത്തേതും അവസാനത്തെയും നറുക്കെടുപ്പ് സെപ്റ്റംബർ 30ന് അബൂഹമൂറിലെ സഫാരി മാളിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

