സഫാരി മെഗാപ്രമോഷൻ വിജയികളെ തെരഞ്ഞെടുത്തു
text_fieldsഇൻഡസ്ട്രിയൽ ഏരിയയിലെ സഫാരി ഔട്ട്ലറ്റിൽ ഖത്തർ വാണിജ്യ മന്ത്രാലയം പ്രതിനിധികളുടെയും സഫാരി മാനേജ്മെന്റ് പ്രതിനിധികളുടെയും സാന്നിധ്യത്തിൽ നടന്ന മെഗാ പ്രമോഷൻ
നറുക്കെടുപ്പ്
ദോഹ: ദോഹയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരിയുടെ ഇൻഡസ്ട്രിയൽ ഏരിയയിലെ സഫാരി ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് അവതരിപ്പിച്ച മെഗാ പ്രമോഷനായ ‘സഫാരി വിൻ 1,00,000 ഖത്തർ റിയാൽ ആൻഡ് മെനി മോർ പ്രൈസസ്’ പ്രമോഷന്റെ വിജയികളെ തിരഞ്ഞെടുത്തു.
ഫെബ്രുവരി 19ന് ഇൻഡസ്ട്രിയൽ ഏരിയയിലെ സഫാരി ഔട്ട്ലറ്റിൽ രാവിലെ 11 മണിക്ക് ഖത്തർ വാണിജ്യ മന്ത്രാലയം പ്രതിനിധികളുടെയും സഫാരി മാനേജ്മെന്റ് പ്രതിനിധികളുടെയും സാന്നിധ്യത്തിൽ നടന്ന നറുക്കെടുപ്പിലാണ് 1,00,000 റിയാൽ കാഷ് പ്രൈസിനും മറ്റ് സമ്മാനങ്ങൾക്കും അർഹരായ 39 വിജയികളെയും തിരഞ്ഞെടുത്തത്.
ഒന്നാമത്തെ വിജയി ഷക്കീലിന് (കൂപ്പൺ നമ്പർ-19368) 50,000 ഖത്തർ റിയാൽ കാഷ് പ്രൈസും രണ്ടാമത്തെ വിജയി ലിത്തോൺ അഹമ്മദിന് (കൂപ്പൺ നമ്പർ -27575) 20,000 ഖത്തർ റിയാൽ കാഷ് പ്രൈസും ലഭിച്ചു. മൂന്നാമത്തെ വിജയികളായ പ്രബീഷ് കുമാർ (കൂപ്പൺ നമ്പർ -403417), ഹേമന്ത് കുമാർ (കൂപ്പൺ നമ്പർ -397604) എന്നിവർക്ക് 5000 ഖത്തർ റിയാൽ വീതമാണ് സമ്മാനം. നാലാം സമ്മാനമായി 2000 ഖത്തർ റിയാൽ കാഷ് പ്രൈസ് അഞ്ചു വിജയികൾക്കും അഞ്ചാം സമ്മാനമായി 1000 റിയാൽ കാഷ് പ്രൈസ് 10 വിജയികൾക്കും നൽകി. ആറാം സമ്മാനമായി ടി.സി.എൽ 65 ഇഞ്ച് ടി.വി അഞ്ചു വിജയികൾക്കും ഏഴാം സമ്മാനമായി ലെനോവോ ലാപ്ടോപ് അഞ്ചു വിജയികൾക്കും എട്ടാം സമ്മാനമായി സാംസങ് മൊബൈൽ പത്തു വിജയികൾക്കുമാണ് ലഭിച്ചത്.
സഫാരിയുടെ പ്രമോഷനുകൾ ഏറെ ആകാംക്ഷയോടെ നോക്കിക്കാണുന്ന ഉപഭോക്താക്കൾക്കിടയിൽ ഈ മെഗാ പ്രമോഷന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ‘സഫാരി വിൻ 5 നിസാൻ പട്രോൾ കാർ’ മെഗാ പ്രമോഷനിലൂടെ അഞ്ച് നിസാൻ പട്രോൾ കാറുകൾ സമ്മാനമായി നേടാനുള്ള അവസരവും സഫാരി ഒരുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

