സഫാരി മെഗാ പ്രമോഷൻ നറുക്കെടുപ്പ്
text_fieldsസഫാരി ഹൈപ്പർമാർക്കറ്റ് മെഗാ പ്രമോഷൻ അഞ്ചാമത് നറുക്കെടുപ്പ് വാണിജ്യ മന്ത്രാലയ പ്രതിനിധിയുടെ സാന്നിധ്യത്തിൽ നടന്നപ്പോൾ
ദോഹ: പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരിയുടെ മെഗാ പ്രമോഷൻ അഞ്ചാമത്തെ നറുക്കെടുപ്പിലൂടെ വിജയികളെ തിരഞ്ഞെടുത്തു. ഷോപ് ആൻഡ് ഡ്രൈവ് വിൻ 25 എം.ജി കാർ പ്രമോഷന്റെ നറുക്കെടുപ്പ് ഡിസംബർ എട്ടിന് ഇൻഡസ്ട്രിയൽ ഏരിയ സ്ട്രീറ്റ് 16ലെ സഫാരി ഹൈപ്പർമാർക്കറ്റിൽ നടന്നു. ഖത്തർ വാണിജ്യ മന്ത്രാലയ പ്രതിനിധി, സഫാരി മാനേജ്മെന്റ് പ്രതിനിധികൾ എന്നിവരുടെ സാനിധ്യത്തിൽ നാല് എം.ജി കാറുകൾക്കായുള്ള വിജയികളെയാണ് തിരഞ്ഞെടുത്തത്.
ഒന്നാം സമ്മാനമായ മോറിസ് ഗ്യാരേജസിന്റെ ആർ.എക്സ് എട്ട് 2024 മോഡൽ കാറിന് അബ്ദുൽ ലത്തീഫ്, മുഹമ്മദ് അസാം എന്നിവർ അർഹരായി. രണ്ടാം സമ്മാനമായ എം.ജി ഫൈവിന്റെ മൂന്ന് കാറുകൾക്ക് അർഷാദ്, അബ്ദുൽ ഖാദിർ, അമിന അൽ കുവാരി എന്നിവരും അർഹരായി. നാലു കാറുകളാണ് ആകെ സമ്മാനിച്ചത്.
‘ഷോപ് ആൻഡ് ഡ്രൈവ് പ്രമോഷന്റെ ആറാമത്തെ നറുക്കെടുപ്പ് ജനുവരി 22ന് അബുഹമൂറിലെ സഫാരി മാളിൽ നടക്കും. സഫാരിയുടെ ഏത് ഔട്ട്ലറ്റുകളിൽ നിന്നും വെറും 50 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന ഇ-റാഫിൾ കൂപ്പൺ വഴി ആർക്കും പ്രമോഷനിൽ പങ്കാളികളാകാവുന്നതാണ്.

