സഫാരി മാംഗോ ഫെസ്റ്റിവലിനു തുടക്കമായി
text_fieldsസഫാരി ഹൈപ്പർ മാർക്കറ്റിന്റെ മാംഗോ ഫെസ്റ്റ് ഉദ്ഘാടനം സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടർ ഷഹീൻ ബക്കർ നിർവഹിക്കുന്നു
ദോഹ: പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ സഫാരിയിൽ മാംഗോ ഫെസ്റ്റിന് തുടക്കമായി. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, പെറു, തായ്ലൻഡ്, ഫിലിപ്പീൻസ്, ബ്രസീൽ തുടങ്ങി ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നായി ഇറക്കുമതി ചെയ്ത 80ൽപരം വൈവിധ്യമാർന്ന മാങ്ങകളുടെ ശേഖരവുമായി ആരംഭിച്ച പ്രമോഷന്റെ ഉദ്ഘാടനം സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടർ ഷഹീൻ ബക്കർ നിർവഹിച്ചു.
ആവശ്യക്കാർ ഏറെയുള്ള അൽഫോൻസ, മൽഗോവ, കോക്കുമല്ലി, റുമാനി, തോട്ടാപുരി തുടങ്ങിയ ഇന്ത്യൻ മാങ്ങകളും കൂടാതെ മൂവാണ്ടൻ, ബദാമി, കളപ്പാടി, ചക്കരക്കുട്ടി, കേസരി, സിന്തൂരം, നീലം, പഞ്ചവർണം തുടങ്ങിയ നാടൻ മാങ്ങകളും ഉൾപ്പെടുത്തിക്കൊണ്ട് മാങ്ങകളുടെ വൈവിധ്യം നിറഞ്ഞ ശേഖരവുമായാണ് സഫാരി ഔട്ട്ലെറ്റുകളിൽ ഫെസ്റ്റിന് തുടക്കംകുറിച്ചത്. വിലക്കുറവും ഗുണമേന്മയും അവതരിപ്പിക്കുന്ന സഫാരി മാംഗോ ഫെസ്റ്റിവലിനും ആവശ്യമായ മാങ്ങകളും മറ്റും അതത് രാജ്യങ്ങളിൽനിന്ന് നേരിട്ടാണ് ഇറക്കുമതി ചെയ്തത്. പുതുമയും ഗുണമേന്മയും നഷ്ടപ്പെടാതെതന്നെ നേരിട്ട് ഉപഭോക്താക്കളിലേക്കെത്തിക്കുന്നതായി മാനേജ്മെന്റ് അറിയിച്ചു.
കൂടാതെ സഫാരി ബേക്കറി ആൻഡ് ഹോട്ട്ഫുഡ് വിഭാഗത്തിലും മാംഗോ ഫെസ്റ്റിനോടനുബന്ധിച്ച് മാങ്ങ കൊണ്ടുള്ള വിവിധ വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്.
മാംഗോ കേക്ക്, മാംഗോ റസ്മലായ്, മാങ്ങപ്പായസം, ഫ്രഷ് മാങ്ങാ അച്ചാർ, മാങ്ങ മീൻകറി, മാങ്ങാ ചെമ്മീൻകറി, മാംഗോ ചിക്കൻ കബാബ് തുടങ്ങിയവയും മാങ്ങാ ചമ്മന്തി, മാങ്ങാ മീൻപീര, തോരൻ തുടങ്ങിയ നാടൻവിഭവങ്ങളും ഒരുക്കി.
മാത്രമല്ല, ഗ്രോസറി വിഭാഗത്തിൽ മാങ്ങാ ബിസ്കറ്റ്സ്, മാംഗോ പൾപ്പ്, മാംഗോ േഫ്ലവറിലുള്ള മറ്റ് ഉൽപന്നങ്ങൾ, മാങ്ങാ അച്ചാറുകൾ, മാംഗോ ൈഡ്ര ഫ്രൂട്ട് തുടങ്ങിയവയും മാംഗോ ഫ്രഷ് ജ്യൂസ്, മാംഗോ ഐസ്ക്രീം തുടങ്ങിയ വിവിധ ഉൽപന്നങ്ങളും ഒരുക്കിയിട്ടുണ്ട്. മേയ് 15 മുതൽ ആരംഭിക്കുന്ന ഈ പ്രമോഷൻ ദോഹയിലെ എല്ലാ സഫാരി എല്ലാ ഔട്ട്ലെറ്റുകളിലും ലഭ്യമായിരിക്കും. സഫാരിയുടെ മെഗാ പ്രമോഷനായ സഫാരി വിൻ ഫൈവ് നിസാൻ പേട്രാൾ കാർ പ്രമോഷനിലൂടെ അഞ്ചു നിസാൻ പേട്രാൾ 2022 മോഡൽ കാറുകൾ സമ്മാനമായി നേടാനുള്ള അവസരവും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
അബു ഹമൂറിലെ സഫാരി മാളിലും സൽവാ റോഡിലെ സഫാരി ഹൈപ്പർ മാർക്കറ്റിലും അൽഖോറിലെ സഫാരി ഹൈപ്പർ മാർക്കറ്റിലും പുതുതായി ആരംഭിച്ച ബർവ വില്ലേജിലെ സഫാരി ഹൈപ്പർ മാർക്കറ്റും സനയ്യ സ്ട്രീറ്റ് 16ലെ സഫാരി ഹൈപ്പർ മാർക്കറ്റും അടക്കം ഏത് ഔട്ട്ലെറ്റിൽനിന്നും 50 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ നറുക്കെടുപ്പിലൂടെ ഏതൊരാൾക്കും ഈ മെഗാ സമ്മാന പദ്ധതിയിൽ പങ്കാളികളാകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

